---
title: "#annualgeneralbody | പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും നാളെ"
english_title: "Annual General Body; Tomorrow is a holiday for businesses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136453/annual-general-body-tomorrow-is-a-holiday-for-businesses"
published_at: "2023-08-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cce38f7906e_kvv_copy.jpg"
keywords: []
---

# #annualgeneralbody | പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും നാളെ

> **Lead Summary:** ** പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റായ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും കുടുംബസംഗമവും നാളെ ആഗസ്റ്റ് 5 ശനിയാഴ്ച പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികളായ സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂണിറ്റായ പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗവും കുടുംബസംഗമവും നാളെ ആഗസ്റ്റ് 5 ശനിയാഴ്ച പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികളായ സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍. വാര്‍ഷിക ജനറല്‍ ബോഡി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഷറഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്യും.

യൂണിറ്റ് പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ് അധ്യക്ഷത വഹിക്കും. വൈകിട്ട് 5 നു കുടുംബ സംഗമം കെ. മുരളീധരന്‍ എം. പി ഉദ്ഘാടനം ചെയ്യും.

ടി.പി രാമകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും .ചടങ്ങില്‍ പഴയകാല വ്യാപാരികളെ ആദരിക്കും. രാത്രി ഗാന വിരുന്നും ഡാന്‍സ് ഫ്യൂഷനും അരങ്ങേറും.

ഭാരവാഹികളായ സലിം മണവയല്‍, ജയകൃഷ്ണന്‍ നോവ, ഷെരീഫ് ചീക്കിലോട്, സാജിദ് ഊരാളത്ത്, സി. എം അഹമ്മദ് കോയ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനം പ്രമാണിച്ച് നാളെ 2 മണി മുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന് കീഴിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136453/annual-general-body-tomorrow-is-a-holiday-for-businesses)