---
title: "#BreastfeedingweekcelebratioN | മുലയൂട്ടല്‍ വാരാഘോഷം: മുതുകാട് പ്ലാന്റേഷനിലെ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ്സ് "
english_title: "Breastfeeding week celebration: Awareness class for staff at Mutukad Plantation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136548/breastfeeding-week-celebration-awareness-class-for-staff-at-mutukad-plantation"
published_at: "2023-08-04T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd2d0d9346c_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #BreastfeedingweekcelebratioN | മുലയൂട്ടല്‍ വാരാഘോഷം: മുതുകാട് പ്ലാന്റേഷനിലെ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ്സ് 

> **Lead Summary:** **മുതുകാട്:** ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി വനിതാശിശു വികസനവകുപ്പ് ജില്ലാതല ഐസിഡിഎസ് സെല്‍ കോഴിക്കോട്-ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റേയും അഭിമുഖ്യത്തില്‍ മുതുകാട് പ്ലാന്റേഷനിലെ ജീവനക്കാര്‍ക്ക് പ്ലാന്റേഷനിലെ സ്‌കൂളില്‍ വെച്ച് സെമിനാര്‍, ബോധവത്കരണക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

## Article Content

**മുതുകാട്:** ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി വനിതാശിശു വികസനവകുപ്പ് ജില്ലാതല ഐസിഡിഎസ് സെല്‍ കോഴിക്കോട്-ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റേയും അഭിമുഖ്യത്തില്‍ മുതുകാട് പ്ലാന്റേഷനിലെ ജീവനക്കാര്‍ക്ക് പ്ലാന്റേഷനിലെ സ്‌കൂളില്‍ വെച്ച് സെമിനാര്‍, ബോധവത്കരണക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബിന്ദു സജി അദ്ധ്യക്ഷയായി. ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി.പി അനിത സ്വാഗതം പറഞ്ഞു.

സിഡിപിഒ കെ ദീപ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ വിനീഷ, വെല്‍ഫെയര്‍ ഓഫീസര്‍ സന്ധ്യ, ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ തില എം, നീതു വര്‍ഗ്ഗീസ്, അഭയ്, അനുമോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ന്യൂട്രീഷ്യനിസ്റ്റ് അജ്ഞലി ക്ലാസ്സ് എടുത്തു. ജൂനിയര്‍ സൂപണ്ട് പി.എ രാജേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136548/breastfeeding-week-celebration-awareness-class-for-staff-at-mutukad-plantation)