---
title: "#valiacode | വാല്യക്കോട് എയുപി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയായ ഒപ്പം പദ്ധതിക്ക് തുടക്കമായി "
english_title: "#oppam #Project, a #learning and #nurturing #program, was launched at #Valyakode AUP #School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136745/oppam-project-a-learning-and-nurturing-program-was-launched-at-valyakode-aup-school"
published_at: "2023-08-05T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce41ab7eae6_1_avalia.JPG"
keywords: []
---

# #valiacode | വാല്യക്കോട് എയുപി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയായ ഒപ്പം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര : **വാല്യക്കോട് എയുപി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയായ ഒപ്പം പദ്ധതിക്ക് തുടക്കമായി. പ്രധാനധ്യാപിക എ.കെ. സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ചേനോളി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **വാല്യക്കോട് എയുപി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയായ ഒപ്പം പദ്ധതിക്ക് തുടക്കമായി. പ്രധാനധ്യാപിക എ.കെ. സുബൈദ പരിപാടി ഉദ്ഘാടനം ചെയ്തു. നൗഫല്‍ ചേനോളി അധ്യക്ഷത വഹിച്ചു.

പഠന പരിപോഷണം കാഴ്ചപ്പാടും കര്‍മ്മമേഖലകളും എന്ന വിഷയത്തില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലറും, എച്ച്ആര്‍ ട്രയിനറുമായ ഡോ: കെ.കെ കുഞ്ഞമ്മദ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസെടുത്തു.

കുട്ടികളുടെ വായനാവൈകല്യം, എഴുത്തിലെ വൈകല്യം, രചനാ വൈകല്യം തുടങ്ങിയവ മറികടക്കാന്‍ ഉതകുന്ന ക്ലാസ്സുകള്‍ തുടര്‍ന്ന് നടക്കുന്നതാണ്.

എ.എം വത്സകുമാര്‍, കെ.സി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ടി.പി സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136745/oppam-project-a-learning-and-nurturing-program-was-launched-at-valyakode-aup-school)