---
title: "ഉന്നത വിദ്യാഭ്യാസ ഗൈഡന്‍സ് എജ്യുവിഷന്‍ 2030- വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം"
english_title: "Higher Education Guidance Education Vision 2030- Inauguration of Education Plan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136765/higher-education-guidance-education-vision-2030-inauguration-of-education-plan"
published_at: "2023-08-05T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce5bed131ea_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# ഉന്നത വിദ്യാഭ്യാസ ഗൈഡന്‍സ് എജ്യുവിഷന്‍ 2030- വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

> **Lead Summary:** ** അരിക്കുളം: **വിദ്യാഭ്യാസ ജീവകാരുണ്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ എജ്യുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ (മെഗ) ഉന്നതവിദ്യാഭ്യാസ ഗൈഡന്‍സ് എജ്യുവിഷന്‍ 2030 വിദ്യാഭ്യാസ പദ്ധതി അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** അരിക്കുളം: **വിദ്യാഭ്യാസ ജീവകാരുണ്യ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ എജ്യുക്കേഷന്‍ ഗൈഡന്‍സ് അസോസിയേഷന്‍ (മെഗ) ഉന്നതവിദ്യാഭ്യാസ ഗൈഡന്‍സ് എജ്യുവിഷന്‍ 2030 വിദ്യാഭ്യാസ പദ്ധതി അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ ഉദ്ഘാടനം ചെയ്തു.

ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി. പേരന്റിംഗ് ക്ലാസ്സിന് പി.സി സിറാജ് നേതൃത്വം നല്‍കി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രജനി, നാലാം വാര്‍ഡ് മെമ്പര്‍ വി.പി.അശോകന്‍, ടി.സുധീഷ്, കെ.എം.അബ്ദുസ്സലാം, ആര്‍. സുഹ്‌റ, ടി.പി ജസീല, വി.കെ ഫാത്തിമ ജെഫ്രി, വി.പി.ഫസീല, കെ.കെ സിനാന്‍, കെ.സി ഫിനാസ്, കെ.കെ ഷഹനാദ്, കെ. ഹാരിസ്, റാഷിദ് കേളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

മെഗ നടത്തിയ ടാലന്റ് ടെസ്റ്റില്‍ ഉന്നതചവിജയികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136765/higher-education-guidance-education-vision-2030-inauguration-of-education-plan)