---
title: "റോഡിന്റെ ശോച്യാവസ്ഥ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് "
english_title: "Bad condition of the road; Congress protested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136790/bad-condition-of-the-road-congress-protested"
published_at: "2023-08-05T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce739a9f061_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# റോഡിന്റെ ശോച്യാവസ്ഥ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് 

> **Lead Summary:** **നൊച്ചാട്: **അപകടാവസ്ഥയിലായ റോഡ് ഗതാഗതയോഗ്യമാവാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്. നൊച്ചാട് മുളിയങ്ങള്‍ വാല്ല്യോക്കോട് റോഡ് ധാര്യോത്ത് ഭാഗം വളരെ റോഡ് അപടകടാവസ്ഥയിലായിട്ട് മാസങ്ങളായി.

## Article Content

**നൊച്ചാട്: **അപകടാവസ്ഥയിലായ റോഡ് ഗതാഗതയോഗ്യമാവാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്. നൊച്ചാട് മുളിയങ്ങള്‍ വാല്ല്യോക്കോട് റോഡ് ധാര്യോത്ത് ഭാഗം വളരെ റോഡ് അപടകടാവസ്ഥയിലായിട്ട് മാസങ്ങളായി.

ഇതിനെതിരെയായിരുന്നു നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. നിരവധി തവണ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും കൈക്കൊണ്ടില്ല.

സ്‌കൂള്‍ വാഹനം അടക്കം നിത്യേന ഒട്ടേറെ വാഹനങ്ങള്‍ ഇതുവഴി അത് പോകുന്നുണ്ട്. കൂടാതെ പല സംഘടനകളും റോഡിന്റെ അവസ്ഥയില്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പഞ്ചായത്തിലും ജില്ലാ ഭരണകൂടത്തിനും ജനങ്ങള്‍ പരാതി അറിച്ചിട്ടുണ്ട്.

റോഡിന്‍ അവസ്ഥ 'ഗതാഗതായോഗ്യമാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136790/bad-condition-of-the-road-congress-protested)