---
title: "#avala | ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നവും സാമ്പത്തിക സമാഹരണം ഉദ്ഘാടനവും"
english_title: "Inauguration of gold issue and financial collection at Avala Tharamal Ayyappa Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136858/inauguration-of-gold-issue-and-financial-collection-at-avala-tharamal-ayyappa-temple"
published_at: "2023-08-06T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf4077230b6_1_copy.jpg"
keywords: []
---

# #avala | ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നവും സാമ്പത്തിക സമാഹരണം ഉദ്ഘാടനവും

> **Lead Summary:** ** ആവള:** ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ സ്വര്‍ണ്ണ പ്രശ്‌നം നടക്കും.

## Article Content

** ആവള:** ആവള തറമല്‍ അയ്യപ്പ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 6,7,8 തീയതികളില്‍ സ്വര്‍ണ്ണ പ്രശ്‌നം നടക്കും.

ജോത്സ്യന്‍ അമ്പലക്കോത്ത് എന്‍.വിജയരാഘവ പണിക്കരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണ പ്രശ്‌നം നടക്കുക.

പരിപാടിയുടെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രസന്നിധിയില്‍ നടന്നു.

തറമല്‍ കല്യാണി അമ്മയില്‍ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റെ വിജയന്‍ ആവള ഏറ്റു വാങ്ങി.

ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ നമ്പൂതിരി, പി.ബാലകൃഷ്ണന്‍, ടി.കെ.നാരായണക്കുറുപ്പ്, ഷാജി തറമ്മല്‍, കെ.പ്രദീപന്‍, വിനീതന്‍ തറമല്‍, ടി.ഉമ, സന്ധ്യ നടുക്കണ്ടി, സി.രാജന്‍, കെ.സി.പ്രകാശന്‍, പി.സുശീല എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136858/inauguration-of-gold-issue-and-financial-collection-at-avala-tharamal-ayyappa-temple)