---
title: "#foundation | ദയ തണല്‍ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിട്ടു"
english_title: " Foundation stone of Daya Thanal Dialysis Center was laid"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136910/foundation-stone-of-daya-thanal-dialysis-center-was-laid"
published_at: "2023-08-06T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf7ee69cc96_daya_copy.jpg"
keywords: []
---

# #foundation | ദയ തണല്‍ ഡയാലിസിസ് സെന്ററിന്റെ തറക്കല്ലിട്ടു

> **Lead Summary:** ** പേരാമ്പ്ര:** ദയ തണല്‍ ഡയാലിസിസ് സെന്റര്‍ തറക്കല്ലിടല്‍ ഇന്ന് ദയയില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** ദയ തണല്‍ ഡയാലിസിസ് സെന്റര്‍ തറക്കല്ലിടല്‍ ഇന്ന് ദയയില്‍ നടന്നു.

ചടങ്ങിന്റെ ഉദ്ഘാടനം മുരളീധരന്‍ എം.പി നിര്‍വ്വഹിച്ചു. പരിപാടിയില്‍ പേരാമ്പ്ര എം.എല്‍ എ ടി.പി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.ഇമ്പിച്ചാലി ദയ പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍.കെ.മജീദ് പ്രോജക്ട് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വടകര തണല്‍ കമ്മറ്റി മെമ്പര്‍ നവാസ് മുഖ്യ പ്രഭാഷണം നടത്തി.

മുഹമ്മദ് പേരാമ്പ്ര മോഡറേറ്ററായിരുന്നു.

എന്‍.പി ബാബു, വി.കെ.പമോദ്, ശാരദ പട്ടേരി കണ്ടി, കെ.ടി.രാജന്‍ എന്നീ പഞ്ചായത്ത് പ്രിസണ്ടുമാര്‍, മിനി പൊന്‍പറ, പഞ്ചായത്ത് അംഗം കുഞ്ഞമ്മദ്, എസ്.പി. കുഞ്ഞമ്മദ്, രാജന്‍ മരുതേരി, ബാലകൃഷ്ണന്‍, സഫാ മജിദ്, പുതുക്കുടി അബ്ദുറഹിമാന്‍ എന്നീ രാഷ്ട്രീയ നേതാക്കള്‍, വ്യാപാരി വ്യവസായികളെ പ്രതി നിധീകരിച്ച് ബാബു കൈലാസ്, ഒ.പി മുഹമ്മദ്, ഷാജു ഹൈലൈറ്റ്, ബി.എം മുഹമ്മദ് , സ്‌നേഹ സത്യന്‍ കൂടാതെ വി.പി ശശിധരന്‍, എന്‍.പി.സുധീഷ് (റോട്ടറി ക്ലബ്ബ്), കാസിം പന്തിരിക്കര, ഇ.പി.കുഞ്ഞബ്ദുള്ള, അസീസ് കണ്ണിപ്പൊയില്‍, അബ്ദുള്ള പൂല്ലൂക്കല്‍, സൂപ്പി, വി.ടി മൂസ്സ ഹാജി , സുനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എ.കെ. തറുവയ് ഹാജി സ്വാഗതവും വി.സി.നാരായണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136910/foundation-stone-of-daya-thanal-dialysis-center-was-laid)