ചക്കിട്ടപാറ: പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.
തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.എം ശ്രീജിത്ത് അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് ചിപ്പി മനോജ്, പഞ്ചായത്തംഗങ്ങളായ ജിതേഷ് മുതുകാട്, ആലീസ്, എം മാത്യു, പ്രദീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Hygiene is important; Chakkitapara Grama Panchayat cleans public institutions and stadium premises