---
title: "#onituary | തിക്കോടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിട്ടോടി രാഘവന്‍ അന്തരിച്ചു"
english_title: "true vision koyilandy thikkody previous gramapanchayath president nitteri ragavan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/136997/true-vision-koyilandy-thikkody-previous-gramapanchayath-president-nitteri-ragavan-passed-away"
published_at: "2023-08-06T23:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfda12aecc9_ragavan_death_Lg.jpg"
keywords: []
---

# #onituary | തിക്കോടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിട്ടോടി രാഘവന്‍ അന്തരിച്ചു

> **Lead Summary:** **നന്തി ബസാര്‍: **തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് നിട്ടോടി രാഘവന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

## Article Content

**നന്തി ബസാര്‍: **തിക്കോടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് നിട്ടോടി രാഘവന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, തിക്കോടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്, പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ട്രഷറര്‍, നാടകനടന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

ഒരു ഭരണാധികാരി എന്ന നിലയില്‍ തിക്കോടി പഞ്ചായത്തിലെ പുറക്കാട് സ്റ്റേഡിയവും, പഞ്ചായത്ത് ബസാറിലെ ജവഹര്‍ലാല്‍ നെഹ്രറു സാംസ്‌കാരിക നിലയമടക്കം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് നിട്ടോടി രാഘവന്‍.

ഭാര്യ ലീല. മക്കള്‍: സബിത, സരിത, സജിത്ത്. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/136997/true-vision-koyilandy-thikkody-previous-gramapanchayath-president-nitteri-ragavan-passed-away)