---
title: "#manipur | മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്‌കാര സാഹിതി "
english_title: "Cultural literature expressing solidarity with the victims of the Manipur riots at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137056/cultural-literature-expressing-solidarity-with-the-victims-of-the-manipur-riots-at-perambra"
published_at: "2023-08-07T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d086f002c7c_1_sanga.jpg"
keywords: []
---

# #manipur | മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്‌കാര സാഹിതി 

> **Lead Summary:** ** പേരാമ്പ്ര: **മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പകല്‍ പന്തവും സായാഹ്ന സദസ്സും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസ്‌കാര സാഹിതി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പകല്‍ പന്തവും സായാഹ്ന സദസ്സും സംഘടിപ്പിച്ചു.

സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗുജറാത്തില്‍ തുടക്കമിട്ട വിദ്വേഷ രാഷ്ട്രീയം രാജ്യത്ത് ഉടനീളം വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ കലാപത്തിന് ഭരണകൂടങ്ങള്‍ തന്നെ നേതൃത്വം നല്‍കുന്ന ദയനീയ ചിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും കലാപം അടിച്ചമര്‍ത്തേണ്ട ഭരണകൂടം കലാപത്തിന് നേതൃത്വം കൊടുക്കുന്ന നിര്‍ഭാഗ്യപരമായ അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. പ്രദീപന്‍ ഐക്യ സന്ദേശം നല്‍കി.

ജില്ലാ സെക്രട്ടറി ടി.വി മുരളി, സി.എച്ച് സനൂപ്, സുധാകരന്‍ പറമ്പാട്ട്, മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ. മധു കൃഷ്ണന്‍, വിജയന്‍ ആവള, എന്‍.കെ എടക്കയില്‍, ഒ.സി ലീന, കിഷോര്‍ കാന്ത് മുയിപ്പോത്ത്, പി.എസ് സുനില്‍കുമാര്‍, പി.എം പ്രകാശന്‍, കുഞ്ഞബ്ദുള്ള വാളൂര്‍ എന്നിവര്‍ സംസാരിച്ചു.

വി.വി ദിനേശന്‍, പി.കെ നൗജിത്ത്, രഘുനാഥ് പുറ്റാട്, റിജു ആവള, ഷൈനി, പ്രകാശന്‍, ടി. ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137056/cultural-literature-expressing-solidarity-with-the-victims-of-the-manipur-riots-at-perambra)