---
title: "#BSF jawan | സൈന്യത്തില്‍ നിന്നും വിരമിച്ച് ജന്മ നാട്ടില്‍ തിരിച്ചെത്തിയ ബിഎസ്എഫ് ജവാന് ആദരം"
english_title: "respect to the #BSF #jawan who retired from the #army and returned to his native land"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137131/respect-to-the-bsf-jawan-who-retired-from-the-army-and-returned-to-his-native-land"
published_at: "2023-08-07T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0b058a3299_1_adharam.JPG"
keywords: []
---

# #BSF jawan | സൈന്യത്തില്‍ നിന്നും വിരമിച്ച് ജന്മ നാട്ടില്‍ തിരിച്ചെത്തിയ ബിഎസ്എഫ് ജവാന് ആദരം

> **Lead Summary:** **കല്ലൂര്‍: **സൈന്യത്തില്‍ നിന്നും വിരമിച്ച് ജന്മ നാട്ടില്‍ തിരിച്ചെത്തിയ ബിഎസ്എഫ് ജവാനെ ആദരിച്ചു.

## Article Content

**കല്ലൂര്‍: **സൈന്യത്തില്‍ നിന്നും വിരമിച്ച് ജന്മ നാട്ടില്‍ തിരിച്ചെത്തിയ ബിഎസ്എഫ് ജവാനെ ആദരിച്ചു.

ബോഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്)ല്‍ നിന്നും ഇരുപത്തി ഒന്ന് വര്‍ഷത്തെ രാജ്യ സേവനത്തിന് ശേഷം ജന്മ നാട്ടില്‍ തിരിച്ചെത്തിയ പുത്തൂര്‍ സുധീഷിനെയാണ് ആദരിച്ചത്.

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് കല്ലൂര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ സ്‌നേഹാദരവ് നല്‍കി അനുമോദിച്ചു. ശിഹാബ് തങ്ങള്‍ ട്രസ്റ്റിറ്റ് ആദരവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷ്‌റഫ് കൈമാറി.

ചടങ്ങ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ എസ്.പി കുഞ്ഞമ്മത് പരിപാടി ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

കല്ലൂര്‍ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. മൂസ്സ കോത്തമ്പ്ര ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അസീസ് നരിക്കിലക്കണ്ടി, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, വനിത ലീഗ് ജില്ലാ സെക്രട്ടറി സൗഫി താഴക്കണ്ടി, ഇ.എം രാധാകൃഷ്ണന്‍, പി കുഞ്ഞബ്ദുല്ല, കെ. ടി ബാലന്‍, പാറക്കടവത്ത് മുഹമ്മദ്, കെ കണാരന്‍, അശോകന്‍, വിനോദന്‍ കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി തച്ചര്‍കണ്ടി മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി പി.എം സഈദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137131/respect-to-the-bsf-jawan-who-retired-from-the-army-and-returned-to-his-native-land)