---
title: "#KSKTU | കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം സംഘടിപ്പിച്ചു "
english_title: "#KSKTU organized #Perambra West #Regional Conference "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137183/ksktu-organized-perambra-west-regional-conference"
published_at: "2023-08-07T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d51a82550_1_sammelanam.JPG"
keywords: []
---

# #KSKTU | കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം കൈപ്രത്ത് വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര: **കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം കൈപ്രത്ത് വെച്ച് നടന്നു.

കെഎസ്‌കെടിയു പേരാമ്പ്ര വെസ്റ്റ് മേഖലാ സമ്മേളനം കൈപ്രം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ഏരിയ സെക്രട്ടറി എന്‍.എം ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കെ.കെ രാജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ കമ്മറ്റി അംഗങ്ങളായ മേലാട്ട് ബാകൃഷ്ണന്‍, പി. പ്രസന്ന, സി.എം ബാബു ഏരിയ കമ്മറ്റി അംഗം സി.കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു.

കെ.എം സുധാകരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി എം.എം സുഗതന്‍ പ്രസിഡന്റ്, കെ.പി രവീന്ദ്രന്‍ സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137183/ksktu-organized-perambra-west-regional-conference)