---
title: "എരവട്ടൂരില്‍ വീടിനു നേരെ അയല്‍വാസിയുടെ അക്രമം "
english_title: "Neighbor's violence against the house in Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137218/neighbors-violence-against-the-house-in-eravattur"
published_at: "2023-08-07T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1010b2e2cc_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# എരവട്ടൂരില്‍ വീടിനു നേരെ അയല്‍വാസിയുടെ അക്രമം 

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂരില്‍ വീടിനു നേരെ അയല്‍വാസിയുടെ അക്രമം. എരവട്ടൂര്‍ പൊട്ടനകണ്ടി ശ്രീധരന്‍ നായരുടെ വീടിനു നേരെയാണ് ഞായറാഴ്ച രാത്രി അയല്‍വാസിയായ യുവാവ് മദ്യലഹരിയില്‍ കല്ലേറ് നടത്തിയത്.

## Article Content

**പേരാമ്പ്ര:** എരവട്ടൂരില്‍ വീടിനു നേരെ അയല്‍വാസിയുടെ അക്രമം. എരവട്ടൂര്‍ പൊട്ടനകണ്ടി ശ്രീധരന്‍ നായരുടെ വീടിനു നേരെയാണ് ഞായറാഴ്ച രാത്രി അയല്‍വാസിയായ യുവാവ് മദ്യലഹരിയില്‍ കല്ലേറ് നടത്തിയത്.

ഞായറാഴ്ച രാത്രി 8 മണിയോട് കൂടിയാണ് എരവട്ടൂരിലെ പൊട്ടനകണ്ടി ശ്രീധരന്‍ നായരുടെ വീടിനുനേരെ യുവാവ് കല്ലേറ് നടത്തിയത്.

സംഭവം നടക്കുന്ന സമയത്ത് ഗൃഹനാഥന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യയും മകളും കുഞ്ഞും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പുറത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടതോടെ ഇവര്‍ പുറത്തെ ലൈറ്റ് ഇട്ടു വാതില്‍ തുറന്നു നോക്കിയപ്പോള്‍ അയല്‍വാസിയായ യുവാവ് കല്ലേറ് നടത്തുന്നതാണ് വീട്ടിണ്ടായിരുന്നവര്‍ കണ്ടത്.

ഉടന്‍ ഗൃഹനാഥനെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137218/neighbors-violence-against-the-house-in-eravattur)