---
title: "#dharna | സപ്ലൈകോ ഔട്ട്‌ലറ്റ് കാലി; പേരാമ്പ്രയില്‍ യുഡിഎഫ് ധര്‍ണ്ണ നടത്തി"
english_title: "UDF Supplyco outlet staged dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137227/udf-supplyco-outlet-staged-dharna"
published_at: "2023-08-07T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d106df1123f_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #dharna | സപ്ലൈകോ ഔട്ട്‌ലറ്റ് കാലി; പേരാമ്പ്രയില്‍ യുഡിഎഫ് ധര്‍ണ്ണ നടത്തി

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാനത്ത് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ അത് തടഞ്ഞു നിര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതായി ഡി സി സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ആരോപിച്ചു.

## Article Content

**പേരാമ്പ്ര:** സംസ്ഥാനത്ത് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ അത് തടഞ്ഞു നിര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതായി ഡി സി സി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ആരോപിച്ചു.

മലയാളികളുടെ ദേശിയ ഉല്‍സവമായ ഓണത്തിന് പോലും സപ്ലൈകോ ഔട്ട ലേറ്റുകളും മാവേലി സ്റ്റോറുകളും ഇത് പോലെ കാലിയായ അവസരം മുന്‍പുണ്ടായിട്ടില്ല.

സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിച്ചു ജനങ്ങള്‍ക്കു നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കണം. സപ്ലൈകോ പേരാമ്പ്ര ഔട്ട് ലറ്റില്‍ സബ്‌സിഡി സാധനങ്ങള്‍ എത്തിക്കണമെണ് ആവശ്യപ്പെട്ട് യു ഡി എഫ് ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അദ്ധ്യക്ഷനായി. ടി.പി മുഹമ്മദ്, പി.എസ് സുനില്‍ കുമാര്‍, കെ.പി റസാക്ക്, കെ.സി രവീന്ദ്രന്‍, പി.ടി കരീം, കെ.കെ ഗംഗാധരന്‍, രമേഷ്മഠത്തില്‍, കെ.പി മായന്‍ കുട്ടി വി.പി സുരേഷ്, കുളിക്കണ്ടി കരീം, പി.കെ റഹീം, സത്താര്‍ പി.എം, ശ്രീധരന്‍ നറക്കമ്മല്‍, ആര്‍.കെ മുഹമ്മദ്, ആസിഫ് സെയ്ദ് അയനിക്കല്‍, ചന്ദ്രന്‍ പടിഞ്ഞാക്കെര, വി.പി ഹംസ, വമ്പന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137227/udf-supplyco-outlet-staged-dharna)