---
title: "ഫ്രീഡം വിജില്‍ സ്വാഗത സംഘം രൂപീകരിച്ചു "
english_title: "Welcome team formed at Freedom Vigil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137250/welcome-team-formed-at-freedom-vigil"
published_at: "2023-08-07T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1206bc3d96_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# ഫ്രീഡം വിജില്‍ സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **പന്തിരിക്കര**: സ്വാതത്ര്യത്തിന്റെ വീണ്ടെടുപ്പിന് ഭരണഘടന സംരക്ഷത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്ത് 14 ന് വൈകീട്ട് 6 മണി മുതല്‍ 12 മണി വരെ കര്‍ഷക സംഘം, കെഎസ്‌ഐടിയു, സിഐടിയു സംഘടനകളുടെ ആഭിമുഖ്യത്തില്‍ പന്തിരിക്കരയില്‍ നടക്കുന്ന ഫ്രീഡം വിജില്‍ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**പന്തിരിക്കര**: സ്വാതത്ര്യത്തിന്റെ വീണ്ടെടുപ്പിന് ഭരണഘടന സംരക്ഷത്തിന് എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്ത് 14 ന് വൈകീട്ട് 6 മണി മുതല്‍ 12 മണി വരെ കര്‍ഷക സംഘം, കെഎസ്‌ഐടിയു, സിഐടിയു സംഘടനകളുടെ ആഭിമുഖ്യത്തില്‍ പന്തിരിക്കരയില്‍ നടക്കുന്ന ഫ്രീഡം വിജില്‍ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എം വിശ്വന്‍ ഉല്‍ഘാടനം ചെയ്തു. കര്‍ഷക സംഘം പന്തിരിക്കര മേഖലാ സെക്രട്ടറി പി.സി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

തങ്കമ്മ വര്‍ഗ്ഗീസ്, കെ.എം സുരേഷ്, സി.വി.രജീഷ്, നാണു, എന്‍. വിശ്വന്‍, എ.കെ സദാനന്ദന്‍, കെ.എം സാബു, എ.പി ബിപിന്‍, എം.വി പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ വെച്ച് എന്‍. വിശ്വന്‍ ചെയര്‍മാന്‍, കെ.എം സാബു, എം.വി പങ്കജാഷന്‍ - വൈ: ചെയര്‍മാന്‍മാര്‍, പി.സി സന്തോഷ് ജനറല്‍ കണ്‍വീനര്‍, പി.സി ലെനിന്‍, ബിപിന്‍ എ.പി ജോ : കണ്‍വീനര്‍മാര്‍, വി.യം ബാബു ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്തില്‍ ഒരു കേന്ദ്രത്തിലാണ് പരിപാടി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137250/welcome-team-formed-at-freedom-vigil)