---
title: "#Haritha Gram | ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു "
english_title: "#Fruittree saplings were #distributed as part of #HarithaGram #project at #kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137328/fruittree-saplings-were-distributed-as-part-of-harithagram-project-at-kuttiyadi"
published_at: "2023-08-08T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1caf9c9d1d_1_aharitha.jpg"
keywords: []
---

# #Haritha Gram | ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു 

> **Lead Summary:** **ചെറിയകുമ്പളം: **ചെറിയകുമ്പളം റസിഡന്‍സ് അസോസിയേഷന്റെ ഹരിത ഗ്രാമം 2023 പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.

## Article Content

**ചെറിയകുമ്പളം: **ചെറിയകുമ്പളം റസിഡന്‍സ് അസോസിയേഷന്റെ ഹരിത ഗ്രാമം 2023 പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.

കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ സഹായത്തോടെയാണ് ചെറിയകുമ്പളം റസിഡന്‍സ് അസോസിയേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഹൈബ്രിഡ് ഇനത്തില്‍പെട്ട മാവ്, പ്ലാവ് മുതലായ 65 തൈകളാണ് വിതരണം ചെയ്തത്.

ഫലവൃക്ഷ തൈകളുടെ വിതരണ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ്  ഉബൈദ് വാഴയില്‍ നിര്‍വ്വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് ജൈവസമിതിയുടെ കണ്‍വീനര്‍കൂടിയായ അബ്ദുല്ല സല്‍മാന്‍ പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ പി സുഗുണന്‍, ഇ.കെ ഗിരീഷന്‍, പി പൊക്കന്‍, ടി.കെ ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137328/fruittree-saplings-were-distributed-as-part-of-harithagram-project-at-kuttiyadi)