---
title: "#CITU | കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയു സന്ദേശം മേഖല ശില്പശാല "
english_title: "#Kerala #Artisans #Union #CITU #Message #Region #Workshop at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137339/kerala-artisans-union-citu-message-region-workshop-at-perambra"
published_at: "2023-08-08T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1d4b4c47d3_1_ashilpaaa.jpg"
keywords: []
---

# #CITU | കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സിഐടിയു സന്ദേശം മേഖല ശില്പശാല 

> **Lead Summary:** ** പേരാമ്പ്ര : **കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര ഏരിയാ കമ്മറ്റികളിലെ തൊഴിലാളികള്‍ പങ്കെടുത്ത് കൊണ്ട് മേഖലാ ശില്പശാല സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര ഏരിയാ കമ്മറ്റികളിലെ തൊഴിലാളികള്‍ പങ്കെടുത്ത് കൊണ്ട് മേഖലാ ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര സിഐടിയു ഹാളില്‍ വെച്ച് നടന്ന പരിപാടി സിഐടിയു ജില്ലാ കമ്മറ്റി അംഗം ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി എ.കെ ഷൈജു അധ്യക്ഷത വഹിച്ചു.

സിഐടിയു സന്ദേശം ക്യാമ്പയിന്‍ മേഖലാ ശില്പശാലയാണ് പേരാമ്പ്രയില്‍ വെച്ച് നടന്നത്. ആര്‍ട്ടിസാന്‍സ് യൂണിയന്‍ ജില്ലാ ട്രഷറര്‍ എം.കെ രാജേന്ദ്രന്‍, എന്‍.എം ബാലന്‍, കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137339/kerala-artisans-union-citu-message-region-workshop-at-perambra)