---
title: "പി.ടി അധ്യാപക ക്ഷാമം; ബാലാവകാശ കമ്മീഷനില്‍ പരാതി അയച്ച് കായികതാരങ്ങള്‍ "
english_title: "PT teacher shortage; Sportspersons have sent a complaint to the Child Rights Commission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137369/pt-teacher-shortage-sportspersons-have-sent-a-complaint-to-the-child-rights-commission"
published_at: "2023-08-08T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e6536dc4a_1_aspors.jpg"
keywords: []
---

# പി.ടി അധ്യാപക ക്ഷാമം; ബാലാവകാശ കമ്മീഷനില്‍ പരാതി അയച്ച് കായികതാരങ്ങള്‍ 

> **Lead Summary:** **നരിക്കുനി : **പി.ടി അധ്യാപക ക്ഷാമം, കായികതാരങ്ങള്‍ ബാലാവകാശ കമ്മീഷനില്‍ പരാതി അയച്ചു.

## Article Content

**നരിക്കുനി : **പി.ടി അധ്യാപക ക്ഷാമം, കായികതാരങ്ങള്‍ ബാലാവകാശ കമ്മീഷനില്‍ പരാതി അയച്ചു.

കായിക പീരിയഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും സ്‌ക്കൂളുകളില്‍ ആവശ്യമായ പി.ടി അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് കായിക താരങ്ങള്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കൂട്ട പരാതി അയച്ചത്.

കോണ്‍ഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ട പരാതി അയക്കല്‍ പരിപാടിയിലാണ് വിദ്യാര്‍ത്ഥികള്‍ പരാതി അയച്ചത്.

കെപിസിസി അംഗം കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ്  റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു.

ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയെങ്കിലും 13.75% കായിക അധ്യാപകര്‍ മാത്രമാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഉള്ളത്.

പി.ടി പീരിയഡുകളില്‍ കുട്ടികളെ ഗ്രൗണ്ടിലേക്ക് ഇറക്കി പരിശീലനം നല്‍കാന്‍ പോലും ആരും ഇല്ലാത്ത അവസ്ഥയാണ്. എല്‍.പി ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പീരിയഡെ ഇല്ല. യു.പിയിലും ഹൈസ്‌കൂളിലും മാത്രമാണ് കുറച്ചെങ്കിലും കായികാധ്യാപകര്‍ ഉള്ളത്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ശശീന്ദ്രന്‍, മുജീബ് പുറായില്‍, സിജി കൊട്ടാരത്തില്‍, സുബൈര്‍ പുല്ലാളൂര്‍, റനീഫ് മുണ്ടോത്ത്, കെ രഞ്ജിത്ത്, എം.എസ് മുഹമ്മദ് ആഷിക്, കെ.പി മുഹമ്മദ് റാഷിദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137369/pt-teacher-shortage-sportspersons-have-sent-a-complaint-to-the-child-rights-commission)