---
title: "#commemoration | പഴുപ്പട്ട ശ്രീധരന്‍ അനുസ്മരണം "
english_title: "#Pazhupatta #Sreedharan organized the #commemoration at #changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137435/pazhupatta-sreedharan-organized-the-commemoration-at-changaroth"
published_at: "2023-08-08T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d219529a780_1_anu3.jpg"
keywords: []
---

# #commemoration | പഴുപ്പട്ട ശ്രീധരന്‍ അനുസ്മരണം 

> **Lead Summary:** **ചങ്ങരോത്ത് : **ജനകീയ ലൈബ്രറി കുളക്കണ്ടവും വളവില്‍ ബ്രദേഴ്‌സ് ക്ലബ്ബും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ പഴുപ്പട്ട ശ്രീധരന്‍ അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത് : **ജനകീയ ലൈബ്രറി കുളക്കണ്ടവും വളവില്‍ ബ്രദേഴ്‌സ് ക്ലബ്ബും നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകനും ജീവകാരുണ്യപ്രവര്‍ത്തകനുമായ പഴുപ്പട്ട ശ്രീധരന്‍ അനുസ്മരണം സംഘടിപ്പിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദീപുലാല്‍ അധ്യക്ഷത വഹിച്ചു.

അനുസ്മരണത്തിന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു.

പേരാമ്പ്ര വിഷന്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ഫാമിലി ഹെല്‍ത്ത് സെന്റര്‍ ചങ്ങാരോത്ത് എന്നിവയുടെ സഹായത്തോടെ നേത്ര പരിശോധന ക്യാമ്പ്, ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു.

ആരോഗ്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്  കെ. നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി.

ചങ്ങരോത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഇ.വി ആനന്ദ്, പ്രമീള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പപ്പന്‍ കന്നാട്ടി, അശോകന്‍ കുളങ്ങര, വി.എം സമീഷ്, വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ലൈബ്രറി സെക്രട്ടറി പി അഭിലാഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെഎം രാഹുല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137435/pazhupatta-sreedharan-organized-the-commemoration-at-changaroth)