---
title: "#NREGWorkersuniondistrictconference | എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബറില്‍ പേരാമ്പ്രയില്‍ "
english_title: "NREG Workers Union District Conference at Perampra in September"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137499/nreg-workers-union-district-conference-at-perampra-in-september"
published_at: "2023-08-08T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d25e1d843c3_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #NREGWorkersuniondistrictconference | എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബറില്‍ പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 23, 24 തീയതികളില്‍ പേരാമ്പ്ര യില്‍ നടക്കും. സെമിനാര്‍, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നീ പരിപാടികളോടെയാണ് സമ്മേളനം.

## Article Content

**പേരാമ്പ്ര: **എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 23, 24 തീയതികളില്‍ പേരാമ്പ്ര യില്‍ നടക്കും. സെമിനാര്‍, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നീ പരിപാടികളോടെയാണ് സമ്മേളനം.

സ്വാഗതസംഘ രൂപീകരണ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷനായി.

യൂണിയന്‍ ജില്ലാ പ്രസിഡണ്ട് എം. ലക്ഷ്മി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി ചന്ദ്രി, ജില്ലാ ട്രഷറര്‍ കെ.വി കുഞ്ഞിക്കണ്ണന്‍, എം.കുഞ്ഞമ്മദ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, കെ സുനില്‍, എം.വിശ്വന്‍, എന്‍.എം.ദാമോദരന്‍, പി.പ്രസന്ന, കെ.ജി ബിനുരാജ് എന്നിവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി ടി.പി കുഞ്ഞനന്തന്‍ സ്വാഗതവും ഏരിയ പ്രസിഡണ്ട് ഇ. ശ്രീജയ നന്ദിയും പറഞ്ഞു. 251 അംഗ സ്വാഗതസംഘംരൂപീകരിച്ചു.

ഭാരവാഹികള്‍: കെ കുഞ്ഞമ്മദ് (ചെയര്‍മാന്‍), എ.കെ ബാലന്‍, എസ്.കെ സജീഷ്, എം.കുഞ്ഞമ്മദ് (വൈസ് ചെയര്‍മാന്‍മാര്‍), ടി.പി കുഞ്ഞനന്തന്‍ (ജനറല്‍ കണ്‍വീനര്‍), കെ സുനില്‍, എം വിശ്വന്‍, എന്‍.എം ദാമോദരന്‍, പി. പ്രസന്ന, വി.കെ അമര്‍ഷാഹി (കണ്‍വീനര്‍മാര്‍), എന്‍.പി ബാബു (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137499/nreg-workers-union-district-conference-at-perampra-in-september)