---
title: "#Anti-WarParliament  | പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ പാര്‍ലമെന്റും കുട്ടികളുടെ മഹാസംഗമവും "
english_title: "Anti-War Parliament and Children's Maha Sangam at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137505/anti-war-parliament-and-childrens-maha-sangam-at-perampra"
published_at: "2023-08-08T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d26341eacbd_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Anti-WarParliament  | പേരാമ്പ്രയില്‍ യുദ്ധവിരുദ്ധ പാര്‍ലമെന്റും കുട്ടികളുടെ മഹാസംഗമവും 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല സീപ് പ്രോഗ്രാമിന്റെ ഭാഗമായി യുദ്ധവിരുദ്ധ പാര്‍ലമെന്റും കുട്ടികളുടെ മഹാസംഗമവും സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല സീപ് പ്രോഗ്രാമിന്റെ ഭാഗമായി യുദ്ധവിരുദ്ധ പാര്‍ലമെന്റും കുട്ടികളുടെ മഹാസംഗമവും സംഘടിപ്പിക്കുന്നു.

ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകളുടെയും പേരാമ്പ്ര ഗവ. യു.പി സ്‌കൂളിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 10-നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുട്ടികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. യുദ്ധവിരുദ്ധ പാര്‍ലമെന്റിനൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ സന്ദേശം, യുദ്ധവിരുദ്ധ നാടകം എന്നിവയും കുട്ടികള്‍ അവതരിപ്പിക്കും.

1000 സമാധാന ബലൂണുകളും പറത്തും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, എ.ഇ.ഒ കെ.എന്‍ ബിനോയ് കുമാര്‍, പേരാമ്പ്ര ബിപിസി പ്രതിനിധികള്‍, വിവിധ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137505/anti-war-parliament-and-childrens-maha-sangam-at-perampra)