---
title: "#Kappacharges |ആവള സ്വദേശിക്ക് കാപ്പ ചുമത്തി"
english_title: "a young man was arrested in mapaiyur under kappa charges"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137541/a-young-man-was-arrested-in-mapaiyur-under-kappa-charges"
published_at: "2023-08-08T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d34695f3aee_1_akappa.jpg"
keywords: []
---

# #Kappacharges |ആവള സ്വദേശിക്ക് കാപ്പ ചുമത്തി

> **Lead Summary:** ** പേരാമ്പ്ര: **മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതിയായ യുവാവിന്റെ പേരില്‍ കാപ്പ ചുമത്തി.

## Article Content

** പേരാമ്പ്ര: **മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതിയായ യുവാവിന്റെ പേരില്‍ കാപ്പ ചുമത്തി.

ആവള വടക്കെ കുറൂര നിധിന്‍ ലാലി (26) നെതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് കാപ്പ ചുമത്തിയത്.

കാപ്പ സെക്ഷന്‍ 15 പ്രകാരം ഉത്തര മേഖല ഡിഎസ്പി യുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇതുപ്രകാരം 1 വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ പെരുവണ്ണാമൂഴി പൊലീസ് 2 പേർക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ഇതിൽ ഒരാൾക്ക് 1 വർഷത്തെ കരുതൽ തടവും മറ്റേയാൾക്ക് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുമാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137541/a-young-man-was-arrested-in-mapaiyur-under-kappa-charges)