---
title: "# removeplasticwasteപക്രം |  തളം ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി എന്‍എസ്എസ് അംഗങ്ങള്‍ "
english_title: "NSS members remove plastic waste from Pakram Talam pass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137557/nss-members-remove-plastic-waste-from-pakram-talam-pass"
published_at: "2023-08-09T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2daa8f3a90_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# # removeplasticwasteപക്രം |  തളം ചുരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി എന്‍എസ്എസ് അംഗങ്ങള്‍ 

> **Lead Summary:** **പാലേരി:** എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പക്രം തളം ചുരത്തില്‍ സഞ്ചാരികള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനയുടെ കലക്ഷന്‍ സെന്ററില്‍ ഏല്‍പിക്കുകയും, പ്രകൃതിയെ അറിയാന്‍ മഴയാത്ര സംഘടിപ്പിക്കുകയും ചെയ്തു.

## Article Content

**പാലേരി:** എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ പക്രം തളം ചുരത്തില്‍ സഞ്ചാരികള്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മ സേനയുടെ കലക്ഷന്‍ സെന്ററില്‍ ഏല്‍പിക്കുകയും, പ്രകൃതിയെ അറിയാന്‍ മഴയാത്ര സംഘടിപ്പിക്കുകയും ചെയ്തു.

വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്സ് യൂണിറ്റിന്റെയും കാവിലുംപാറ ഗ്രാമപഞ്ചായത്തിന്റെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.

കാവിലും പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ് പൊന്നാട്ടില്‍ ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡണ്ട് അന്നമ്മ ജോര്‍ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മണലില്‍ രമേശന്‍, എന്‍എസ്എസ് പിഎസി മെമ്പര്‍മാരായ വി.വി അമ്പുജാക്ഷന്‍, ജയരാജ് എന്നിവരും ഫോറസ്റ്റ് ഓഫീസര്‍ സന്ദീപ്, പക്രന്തളത്തിലെ നാട്ടുകാരും സ്‌കൂളിലെ അദ്ധ്യാപകരും എന്‍എസ്എസ് വളണ്ടിയര്‍മാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137557/nss-members-remove-plastic-waste-from-pakram-talam-pass)