---
title: "#ShopsandCommercialEmployeesUnion | ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ കണ്‍വെന്‍ഷന്‍ "
english_title: "Shops and Commercial Employees Union Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137559/shops-and-commercial-employees-union-convention"
published_at: "2023-08-09T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2dd95d8bd0_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #ShopsandCommercialEmployeesUnion | ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു ചക്കിട്ടപ്പാറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു ചക്കിട്ടപ്പാറ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിഐടിയു പേരാമ്പ്ര ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.സജീഷ് നിര്‍വഹിച്ചു. ഷീന നാരായണന്‍ അധ്യക്ഷയായി. നൗഷാദ് യൂസഫ് സ്വാഗതം പറഞ്ഞു.

കെ ഹനീഫ, ബിനു നിത്യാനന്ദ എന്നിവര്‍ സംസാരിച്ചു. നൗഷാദ് യൂസഫ് സെക്രട്ടറിയായും ഷീന നാരായണന്‍ പ്രസിഡണ്ടായും ലത ബാലകൃഷ്ണന്‍ ട്രഷറര്‍ ആയും പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137559/shops-and-commercial-employees-union-convention)