---
title: "#arrest | ലൈംഗീക പീഢന കേസ്: യുവാവ് റിമാന്റില്‍"
english_title: "#Sexual assault #case: Youth #remanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137587/sexual-assault-case-youth-remanded"
published_at: "2023-08-09T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d310cc55704_1_alove.jpg"
keywords: []
---

# #arrest | ലൈംഗീക പീഢന കേസ്: യുവാവ് റിമാന്റില്‍

> **Lead Summary:** ** പേരാമ്പ്ര:** 28-കാരിയെ ലൈംഗീകമായി പീഢിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമുള്ള പരാതിയില്‍ യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

** പേരാമ്പ്ര:** 28-കാരിയെ ലൈംഗീകമായി പീഢിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമുള്ള പരാതിയില്‍ യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.

പാണ്ടിക്കോട് മുണ്ടയില്‍ വിഷ്ണുവിനെ (28) ആണ് പേരാമ്പ്ര സി.ഐ. ബിനു തോമസ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയെന്ന് പോലീസ് പറഞ്ഞു.

ഇതിന് ശേഷം ഒളിവിൽ കഴിയവെ ബെങ്കളൂരുവിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137587/sexual-assault-case-youth-remanded)