---
title: "#wash | ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു "
english_title: "#Wash found without owner at #keezhariyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137601/wash-found-without-owner-at-keezhariyoor"
published_at: "2023-08-09T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d32466e5b86_1_avatt.jpg"
keywords: []
---

# #wash | ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു 

> **Lead Summary:** **പേരാമ്പ്ര : **ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു.

## Article Content

**പേരാമ്പ്ര : **ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കീഴരിയൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു.

പ്രിവന്റീവ് ഓഫീസര്‍ പി.കെ സജിത്ത് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം കീഴരിയൂര്‍ കളരി ഭാഗത്തു വച്ചാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചുവച്ച 350 ലിറ്റര്‍ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസ് എടുത്തത്.

പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.സി രഘുനാഥ്, ടി നൈജീഷ്, സി.എം വിചിത്രന്‍ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137601/wash-found-without-owner-at-keezhariyoor)