---
title: "നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോറിനുമുന്‍പില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: " Nochad Mandal Congress Committee organized an evening sit-in in front of the Maveli store"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137721/nochad-mandal-congress-committee-organized-an-evening-sit-in-in-front-of-the-maveli-store"
published_at: "2023-08-09T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d37f50b6643_1_adharna1.jpg"
keywords: []
---

# നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോറിനുമുന്‍പില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുളിയങ്ങല്‍ മാവേലി സ്റ്റോറിനുമുന്‍പില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍എരവത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുളിയങ്ങല്‍ മാവേലി സ്റ്റോറിനുമുന്‍പില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍എരവത്ത് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ അത് തടഞ്ഞു നിര്‍ത്തേണ്ട സംസ്ഥാന സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടതായി അദേഹം ആരോപിച്ചു.

മലയാളികളുടെ ദേശീയ ഉല്‍സവമായ ഓണത്തിന് പോലും സപ്ലൈകോ ഔട്ട്‌ലേറ്റുകളും മാവേലി സ്റ്റോറുകളും ഇത് പോലെ കാലിയായ അവസരം മുന്‍പുണ്ടായിട്ടില്ല. സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിച്ചു ജനങ്ങള്‍ക്കു നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

മാവേലി സ്റ്റോറിലും സപ്ലൈക്കോ ഔട്ട് ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ എത്തിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പി.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കെ. മധുകൃഷ്ണന്‍ , കെ.സി ഗോപാലന്‍, ഒ.എം രാജന്‍, വി.വി ദിനേശന്‍, സി.കെ അജീഷ്, റഫീഖ് കല്ലോത്ത്, ഗീത കല്ലായി, ആര്‍.പി രവീന്ദ്രന്‍, ഇ.ടി ഹമീദ്, റഷീദ് ചെക്ക്യേലത്ത് എന്നിവര്‍ സംസാരിച്ചു.

പി. മൂസകുട്ടി, പി.കെ മോഹനന്‍, കുഞ്ഞബ്ദുള്ള വാളൂര്‍, മിന കുഞ്ഞമ്മദ്, ഗോവിന്ദന്‍ ആയടത്തില്‍, എം.കെ ദിനേശന്‍, കെ.വി ശശികുമാര്‍, ബാലന്‍ കുളങ്ങര, ദീപേഷ്, ബേബി, ഷീന മണക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137721/nochad-mandal-congress-committee-organized-an-evening-sit-in-in-front-of-the-maveli-store)