---
title: "#arrest | കാര്‍ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ "
english_title: "Youth #arrested in car #attack case at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137794/youth-arrested-in-car-attack-case-at-kayanna"
published_at: "2023-08-09T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d46fbd879d8_1_vilang.jpg"
keywords: []
---

# #arrest | കാര്‍ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ 

> **Lead Summary:** ** പേരാമ്പ്ര: **തൊട്ടില്‍പ്പാലം പൊലീസ് ഇന്‍സ്പക്ടര്‍ ഉണ്ണികൃഷ്ണന്റെ മകന്റെ കാര്‍ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

## Article Content

** പേരാമ്പ്ര: **തൊട്ടില്‍പ്പാലം പൊലീസ് ഇന്‍സ്പക്ടര്‍ ഉണ്ണികൃഷ്ണന്റെ മകന്റെ കാര്‍ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പേരാമ്പ്ര ചെട്ട്യാംകണ്ടി എന്‍. നന്ദുവാണ് (29) അറസ്റ്റിലായത്. ചാനല്‍ ജീവനക്കാരനാണ് നന്ദുവെന്ന് പൊലീസ് പറഞ്ഞു.

ചാലിക്കര കോമത്ത് ഗൗതംകൃഷ്ണ (25) യുടെ പരാതിയിലാണ് കേസ്. ജൂലായ് 27-ന് വൈകീട്ട് നാലോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കായണ്ണ കനാല്‍പാലം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഗൗതം കൃഷ്ണയുടെ കാര്‍ തടഞ്ഞു നിര്‍ത്തി നന്ദുവും സുഹൃത്ത് സനൂപും ചേര്‍ന്ന് ഗ്ലാസ് തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

മൊബൈല്‍ ഫോണും സര്‍ട്ടിഫിക്കറ്റും എടുത്തുകൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.

എസ്‌ഐ സുജിലേഷ്, എസ്‌സിപിഒമാരായ സി.എം. സുനില്‍കുമാര്‍, ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137794/youth-arrested-in-car-attack-case-at-kayanna)