---
title: "#meppayoor | ഒരു മുകുളം വൃക്ഷതൈ നടീല്‍ പദ്ധതിയുമായി മേപ്പയൂര്‍ ബഡ്സ് സ്‌കൂള്‍ "
english_title: "true vision koyilandy Mepayur Buds School with oru mukulam padhathi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137895/true-vision-koyilandy-mepayur-buds-school-with-oru-mukulam-padhathi"
published_at: "2023-08-10T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d48f3c2abab_9bf6a6e9-fd5a-407e-b35b-fbd9842f0596.jfif"
keywords: []
---

# #meppayoor | ഒരു മുകുളം വൃക്ഷതൈ നടീല്‍ പദ്ധതിയുമായി മേപ്പയൂര്‍ ബഡ്സ് സ്‌കൂള്‍ 

> **Lead Summary:** **മേപ്പയൂര്‍: **ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബഡ്സ് വാരാചരണത്തിന്റെ ഭാഗമായി മേപ്പയൂര്‍ ബഡ്സ് സ്‌കൂളില്‍ ഒരു മുകുളം വൃക്ഷതൈ നടീല്‍ പദ്ധതിയ്ക്ക് തുടക്കമായത്.

## Article Content

**മേപ്പയൂര്‍: **ബഡ്സ് സ്ഥാപനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബഡ്സ് വാരാചരണത്തിന്റെ ഭാഗമായി മേപ്പയൂര്‍ ബഡ്സ് സ്‌കൂളില്‍ ഒരു മുകുളം വൃക്ഷതൈ നടീല്‍ പദ്ധതിയ്ക്ക് തുടക്കമായത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീജ അധ്യക്ഷത വഹിച്ചു.

സോഷ്യല്‍ ഡെവലപ്പ്‌മെന്റ് ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സബിഷ സ്വാഗതവും എംകെഎസ്പി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ നന്ദിയും പറഞ്ഞു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു, സിഡിഎസ് മെമ്പര്‍മാരായ മനീഷ, ദീഷ്മ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ വിജി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137895/true-vision-koyilandy-mepayur-buds-school-with-oru-mukulam-padhathi)