---
title: "എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്ക് ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു "
english_title: "Organized Empowerment Workshop for SRG Convenors at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137903/organized-empowerment-workshop-for-srg-convenors-at-perambra"
published_at: "2023-08-10T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d48f0b9e0e6_1_ashilpam22.jpg"
keywords: []
---

# എസ്ആര്‍ജി കണ്‍വീനര്‍മാര്‍ക്ക് ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര ഉപജില്ല പരിധിയിലെയും ബിആര്‍സി പരിധിയിലെയും വിദ്യാലയങ്ങളിലെ അക്കാദമിക മികവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അക്കാദമിക കണ്‍വീനര്‍മാര്‍ക്ക് ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര ഉപജില്ല പരിധിയിലെയും ബിആര്‍സി പരിധിയിലെയും വിദ്യാലയങ്ങളിലെ അക്കാദമിക മികവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അക്കാദമിക കണ്‍വീനര്‍മാര്‍ക്ക് ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര ജിയുപി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ല പ്രൊജക്റ്റ് കോ - ഓര്‍ഡിനേറ്റര്‍ ഡോ: എ.കെ അബ്ദുള്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഉപജില്ല ഓഫീസര്‍ കെ.എന്‍ ബിനോയ് കുമാര്‍ അധ്യക്ഷത വഹിച്ചു.

പൊതു വിദ്യാലയങ്ങളിലെ അക്കാദമിക മികവ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം രാഹുല്‍, കെ.സി ഹാഷിദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പിഇസി കണ്‍വീനര്‍ എ.സി മൊയ്തി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രെയിനര്‍ കെ ഷാജിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137903/organized-empowerment-workshop-for-srg-convenors-at-perambra)