---
title: "#road | കവുംന്തറ - ചങ്ങരം വെള്ളി റോഡ് തകര്‍ന്നു "
english_title: "Kavunthara - Changaram Velli road was damaged"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137930/kavunthara-changaram-velli-road-was-damaged"
published_at: "2023-08-10T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4a72bde3de_1_arode.jpg"
keywords: []
---

# #road | കവുംന്തറ - ചങ്ങരം വെള്ളി റോഡ് തകര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **കവുംന്തറ - ചങ്ങരം വെള്ളി റോഡ് തകര്‍ന്നു. അരിക്കുളം - നടുവണ്ണൂര്‍ - മേപ്പയ്യൂര്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഏറ്റവും പഴക്കമുള്ള കാവുംന്തറ ചങ്ങരം വെള്ളി റോഡില്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് 3, 4 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഏക്കാട്ടൂരില്‍ വെള്ളറംങ്കോട്ട് താഴെ മുതല്‍ മമ്മിളി താഴെ വരെയുള്ള റോഡാണ് പുര്‍ണ്ണമായും തകര്‍ന്നത്.

## Article Content

**പേരാമ്പ്ര: **കവുംന്തറ - ചങ്ങരം വെള്ളി റോഡ് തകര്‍ന്നു. അരിക്കുളം - നടുവണ്ണൂര്‍ - മേപ്പയ്യൂര്‍ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന ഏറ്റവും പഴക്കമുള്ള കാവുംന്തറ ചങ്ങരം വെള്ളി റോഡില്‍ അരിക്കുളം ഗ്രാമ പഞ്ചായത്ത് 3, 4 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഏക്കാട്ടൂരില്‍ വെള്ളറംങ്കോട്ട് താഴെ മുതല്‍ മമ്മിളി താഴെ വരെയുള്ള റോഡാണ് പുര്‍ണ്ണമായും തകര്‍ന്നത്.

ഇതിന്റെ വെള്ളറംങ്കോട്ട് താഴെ മുതല്‍ - കോറോത്ത് കണ്ടി മുക്ക് വരെ പേരാമ്പ്ര - തറമ്മല്‍ അങ്ങാടി റോഡിന്റെ ഭാഗമാക്കി 8 മീറ്റര്‍ റോഡ് ആക്കി മാറ്റി ടാറിംഗ് പ്രവര്‍ത്തിയെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ഭാഗം വെള്ളറംങ്കോട്ട് താഴെ മുതല്‍ മമ്മിളി താഴെ റോഡ് പുര്‍ണ്ണമായും തകര്‍ന്നത്.

മമ്മിളി താഴെ മുതല്‍ കാവുംന്തറ പള്ളിയത്ത് കുനിവരെയുള്ള ഭാഗം നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ്. അത് ടാറിംഗ് പുര്‍ത്തിയാക്കി സൈഡ് കോണ്‍ ക്രിറ്റ് ചെയ്തിട്ടുണ്ട്.

  പേരാമ്പ്ര - തറന്മല്‍ അങ്ങാടി റോഡ് ഉയര്‍ത്തി ചെയ്തത് കൊണ്ട് ഇതിന്റെ ബാക്കി വരുന്ന ഭാഗം താഴ്ന്ന് രയരോത്ത് മുക്ക് മുതല്‍ പുനത്തില്‍ മുക്ക് വരെ വെള്ളം ഒഴിവാകതെ കെട്ടി കിടക്കുകയാണ്. ഇത് കാരണം ഇതുവഴി മഴ പെയ്താല്‍ കാല്‍ നടയാത്ര പോലും ദുസഹമാണ്.

ഏകദേശം ഒരു കിലോമിറ്ററോളം റോഡാണ് പുര്‍ണ്ണമായും തകര്‍ന്നത് ഇതിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137930/kavunthara-changaram-velli-road-was-damaged)