---
title: "#Investitureceremony | ഒലീവ് പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി സംഘടിപ്പിച്ചു "
english_title: "#Investitureceremony was organized at #OlivePublicSchool #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137941/investiture-ceremony-was-organized-at-olive-public-school-perambra"
published_at: "2023-08-10T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4ad9f3f5d1_1_aplice.jpg"
keywords: []
---

# #Investitureceremony | ഒലീവ് പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി സംഘടിപ്പിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച കുട്ടികള്‍ക്ക് ഇന്‍വെസ്റ്റിച്ചര്‍ സെറിമണിയില്‍ ബാഡ്ജുകള്‍ നല്‍കി ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്ലിക് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി സംഘടിപ്പിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച കുട്ടികള്‍ക്ക് ഇന്‍വെസ്റ്റിച്ചര്‍ സെറിമണിയില്‍ ബാഡ്ജുകള്‍ നല്‍കി ആദരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വി ജോര്‍ജ് സ്‌കൂള്‍ പതാക ഉയര്‍ത്തി ചടങ്ങിന് ആരംഭം കുറിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബിനു തോമസ് മുഖ്യാതിഥിയായി.

കുട്ടികളില്‍ ലീഡര്‍ഷിപ്പ് ഗുണങ്ങള്‍ വളര്‍ത്തേണ്ടതിനെക്കുറിച്ചും സ്‌കൂളുകളില്‍ കായിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അദേഹം സംസാരിച്ചു.

ട്രസ്റ്റ് അംഗം മൊയ്തീന്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ ഉമ്മര്‍കോയ, മുഹമ്മദ്, രമ, ആതിര, ഹെഡ് ബോയ് ഫെബിന്‍ ഹെഡ് ഗേള്‍ ലുമ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137941/investiture-ceremony-was-organized-at-olive-public-school-perambra)