---
title: "സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും പഠിക്കാന്‍ അഗ്നിരക്ഷാനിലയത്തിലേക്കൊരു യാത്ര "
english_title: " trip to the fire station to learn safety lessons by sight and hearing at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137960/trip-to-the-fire-station-to-learn-safety-lessons-by-sight-and-hearing-at-perambra"
published_at: "2023-08-10T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c2da04711_1_aband.jpg"
keywords: []
---

# സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും പഠിക്കാന്‍ അഗ്നിരക്ഷാനിലയത്തിലേക്കൊരു യാത്ര 

> **Lead Summary:** **പേരാമ്പ്ര:** സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും പഠിക്കാനായി ബഡ്സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അഗ്നിരക്ഷാനിലയത്തിലെത്തി.

## Article Content

**പേരാമ്പ്ര:** സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും പഠിക്കാനായി ബഡ്സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അഗ്നിരക്ഷാനിലയത്തിലെത്തി.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ബഡ്സ് സ്‌ക്കൂളിലെ 13 വിദ്യാര്‍ത്ഥികളാണ് പുതിയ അറിവ് തേടി പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെത്തിയത്.

ആഗസ്റ്റ് 9 മുതല്‍ 16 വരെയായി നടത്തുന്ന ബഡ്സ് ഡേയുടെ ഭാഗമായിട്ടാണ് ഫയര്‍ സ്‌റ്റേഷന്‍ സന്ദര്‍ശനം നടത്തിയത്.

സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്വത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍, ഫയര്‍ & റെസ്‌ക്യു ഓഫീസ്സര്‍മാരായ കെ ശ്രീകാന്ത്, ടി ബബീഷ്, വി വിനീത്, കെ.പി വിപിന്‍, എം.കെ ജിഷാദ് എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സുകളും ഡെമോണ്‍സ്ട്രേഷനും നടത്തി.

പ്രധാനാധ്യാപിക എം.കെ. പ്രജുന, അധ്യാപികമാരായ എന്‍.എം. ഷിന്‍ജ, പി.എസ്. ശില്‍പ്പ എന്നിവര്‍ക്കൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137960/trip-to-the-fire-station-to-learn-safety-lessons-by-sight-and-hearing-at-perambra)