---
title: "സമ്മാന കൂപ്പണ്‍ വിതരണ പദ്ധതിയുമായി ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് "
english_title: "Shops and Commercial Employees Union Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/137996/shops-and-commercial-employees-union-convention"
published_at: "2023-08-10T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4f3dccd3ea_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# സമ്മാന കൂപ്പണ്‍ വിതരണ പദ്ധതിയുമായി ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് 

> **Lead Summary:** **പേരാമ്പ്ര: **കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസ് നടപ്പിലാക്കുന്ന ഉപഭോക്താക്കള്‍ക്കായുള്ള സമ്മാന പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സമ്മാനപദ്ധതി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജണല്‍ ഓഫീസ് നടപ്പിലാക്കുന്ന ഉപഭോക്താക്കള്‍ക്കായുള്ള സമ്മാന പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സമ്മാനപദ്ധതി സംഘടിപ്പിച്ചു.

ആദ്യ സമ്മാന കൂപ്പണ്‍ വിതരണ പദ്ധതി ഗ്രാമ പഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ബിന്ദു സജി, വ്യാപാരികളായ ഷിജു സൂര്യ, സുരേഷ്, ലോഡിങ് തൊഴിലാളികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങിന് ഷോപ്പ് ഇന്‍ ചാര്‍ജ് പ്രകാശന്‍ അദ്ധ്യക്ഷനായി. കെ.എം ശ്രീനാഥ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/137996/shops-and-commercial-employees-union-convention)