---
title: "#QuitIndiaDay |ഗാന്ധി സ്മൃതിയുണര്‍ത്തി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു"
english_title: "Quit India Day was celebrated in commemoration of Gandhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138004/quit-india-day-was-celebrated-in-commemoration-of-gandhi"
published_at: "2023-08-10T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4fc016ea7a_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #QuitIndiaDay |ഗാന്ധി സ്മൃതിയുണര്‍ത്തി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

> **Lead Summary:** ** കുളത്തുവയല്‍:** ഗാന്ധിയന്‍ ആദര്‍ശങ്ങളും രാഷ്ട്രപിതാവ് ഗാന്ധിജിയെ അറിയുവാനുള്ള ശ്രമവും യുവജനങ്ങളില്‍ നിന്ന് അകലുന്നത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായി മാറുമെന്ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഫെറോന തീര്‍ത്ഥാടന കേന്ദ്രം പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ ജോര്‍ജ്ജ് കളപ്പുരക്കല്‍.

## Article Content

** കുളത്തുവയല്‍:** ഗാന്ധിയന്‍ ആദര്‍ശങ്ങളും രാഷ്ട്രപിതാവ് ഗാന്ധിജിയെ അറിയുവാനുള്ള ശ്രമവും യുവജനങ്ങളില്‍ നിന്ന് അകലുന്നത് സമൂഹത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായി മാറുമെന്ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജ് ഫെറോന തീര്‍ത്ഥാടന കേന്ദ്രം പള്ളി വികാരിയും സ്‌കൂള്‍ മാനേജരുമായ ഫാദര്‍ ജോര്‍ജ്ജ് കളപ്പുരക്കല്‍.

ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ്, പേരാമ്പ്ര കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ എന്‍എസ്സ്എസ്സ് യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷമിക്കാനും സഹിക്കാനും അന്യനെ സ്‌നേഹിക്കാനും കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തില്‍ സൈ്വരജീവിതം നഷ്ടപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് ചെയര്‍മാന്‍ വി.എസ് രമണന്‍ അദ്ധ്യക്ഷനായി. കോഴിക്കോട് സര്‍വ്വകലാശാല ഗാന്ധിയന്‍ ചെയര്‍ വൈസ് ചെയര്‍മാനും ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ജനറല്‍ സെക്രട്ടറിയുമായ പി.ടി ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.

ഈ വി രാമചന്ദ്രന്‍, എന്‍.എസ്.എസ് കോഡിനേറ്റര്‍ ദീപ്തി ആന്റണി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ.ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍എസ്എസ് ലീഡര്‍ ഡോണ്‍ വി തോമസ് നന്ദി പറഞ്ഞു.

എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ലീന ആന്‍ സുഭാഷ്, റോസ് മേരി അഗസ്റ്റിന്‍, ഏഞ്ചലാ ആഗ്‌നസ് ഷാജി, കെസ്സിയ ക്യാരസ് ടോം, ശ്രദ്ധ ലക്ഷ്മി, നെവിന്‍ മാത്യു ബെന്നി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138004/quit-india-day-was-celebrated-in-commemoration-of-gandhi)