---
title: "#DYFI | ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ "
english_title: "Don't make #India a #religious #state; #DYFI #Perambra #Block #Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138834/dont-make-india-a-religious-state-dyfi-perambra-block-convention"
published_at: "2023-08-14T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9c8d5e0773_1_ast.jpg"
keywords: []
---

# #DYFI | ഇന്ത്യയെ മതരാഷ്ട്രമാക്കരുത്; ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റ് പേരാമ്പ്ര ബ്ലോക്കില്‍ മേപ്പയ്യൂരില്‍ വെച്ച് നടക്കും.

## Article Content

**പേരാമ്പ്ര: **ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റ് പേരാമ്പ്ര ബ്ലോക്കില്‍ മേപ്പയ്യൂരില്‍ വെച്ച് നടക്കും.

വൈകീട്ട് 4 മണിക്ക് യുവജന റാലിയില്‍ 6000 പേര്‍ പങ്കെടുക്കും. പൊതു സമ്മേളനം മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ദിനേശന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തക അപര്‍ണ സെന്‍ മുഖ്യാതിഥി ആകും.

പരിപാടിയുടെ വിജയത്തിനായി പേരാമ്പ്രയില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ രൂപേഷ്, ആദിത്യ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 14 ന് യൂണിറ്റുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138834/dont-make-india-a-religious-state-dyfi-perambra-block-convention)