---
title: "#tree planting | ചക്കിട്ടപാറ പഞ്ചായത്ത് തല വൃക്ഷത്തെ നടീല്‍ "
english_title: "#Chakkittapara #Panchayath level tree planting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138901/chakkittapara-panchayath-level-tree-planting"
published_at: "2023-08-14T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9f68bd7cce_1_achakki2.jpg"
keywords: []
---

# #tree planting | ചക്കിട്ടപാറ പഞ്ചായത്ത് തല വൃക്ഷത്തെ നടീല്‍ 

> **Lead Summary:** **ചക്കിട്ടപാറ **: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്' - 'എന്റെ മണ്ണ് എന്റെ രാജ്യം' 75 വൃക്ഷത്തൈ നടല്‍ സംഘടിപ്പിച്ചു.

## Article Content

**ചക്കിട്ടപാറ **: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്' - 'എന്റെ മണ്ണ് എന്റെ രാജ്യം' 75 വൃക്ഷത്തൈ നടല്‍ സംഘടിപ്പിച്ചു.

പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെയും നെഹ്‌റുയുവ കേന്ദ്ര കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ വസുധ വന്ദനം പദ്ധതിയില്‍ 75 തൈകള്‍ പിഎച്ച്‌സി പന്നിക്കോട്ടുരില്‍ നട്ടു വളര്‍ത്തി അമൃത് വാടിക നിര്‍മ്മിച്ചു.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

പഞ്ചപ്രാണ്‍ പ്രതിജ്ഞ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് ചൊല്ലി കൊടുത്തു.

ഭരണസമിതി അംഗങ്ങള്‍ ആയ ബിന്ദു സജി, വിനിഷ ദിനേശന്‍, വിനീത മനോജ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ബിജു കെ, സതീശന്‍ പി, നെഹ്റു യുവ കേന്ദ്ര കോഴിക്കോട് യൂത്ത് ബ്ലോക്ക് ലെവല്‍ കോഡിനേറ്റര്‍ കീര്‍ത്തന, തൊഴിലുറപ്പ് പദ്ധതി സ്റ്റാഫ് അംഗങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഡോക്ടര്‍മാരായ അബ്ദുല്‍ റാഫിക്ക് , മെറിന്‍ ബേബി, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ഡ് അംഗം എം.എം പ്രദീപന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി ടി.എന്‍ വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138901/chakkittapara-panchayath-level-tree-planting)