---
title: "വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുമായി രാജീവ് രത്ന സാംസ്‌കാരിക വേദി "
english_title: "Rajiv Rathna cultural vethi with extensive Independence Day celebrations at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138920/rajiv-rathna-cultural-vethi-with-extensive-independence-day-celebrations-at-perambra"
published_at: "2023-08-14T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da186654dd0_1_araji.jpg"
keywords: []
---

# വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുമായി രാജീവ് രത്ന സാംസ്‌കാരിക വേദി 

> **Lead Summary:** **പേരാമ്പ്ര: **33-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വാളൂര്‍- മരുതേരി രാജീവ് രത്ന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആചരിക്കുന്നു.

## Article Content

**പേരാമ്പ്ര: **33-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വാളൂര്‍- മരുതേരി രാജീവ് രത്ന കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആചരിക്കുന്നു.

ഇതോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തകന്‍ തൂപ്പറ ശ്രീധരന്റെ സ്മരണക്കായി സമാഹരിച്ച പാലിയേറ്റീവ് ഉപകരണങ്ങളുടെ സമര്‍പ്പണവും നടക്കും.

ആഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതലാണ് പരിപാടി നടത്തുക. പൊയില്‍ മൂസ്സ പതാക ഉയര്‍ത്തും.

പത്മശ്രീ ചെറുവയല്‍ രാമന്‍ പാലിയേറ്റീവ് ഉപകരണങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കും. മുതിര്‍ന്ന പൗരന്മാരുടെ സ്നേഹ സംഗമം, പ്രതിഭകളെ ആദരിക്കല്‍, ഗാനവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

ഗായകന്‍ അജയ് ഗോപാല്‍, നടന്‍ മുഹമ്മദ് പേരാമ്പ്ര, കവി അബ്ദുള്ള പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138920/rajiv-rathna-cultural-vethi-with-extensive-independence-day-celebrations-at-perambra)