---
title: "#aadhar | കുരുന്നുകള്‍ക്കായി മേപ്പയ്യൂരില്‍ ആദ്യം ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്"
english_title: "truevision koyilandy First Aadhaar registration camp for children at Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138926/truevision-koyilandy-first-aadhaar-registration-camp-for-children-at-mepayyur"
published_at: "2023-08-14T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da06018cca5_f3a3445f-c47e-41b9-9841-9197248962ce.jfif"
keywords: []
---

# #aadhar | കുരുന്നുകള്‍ക്കായി മേപ്പയ്യൂരില്‍ ആദ്യം ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

> **Lead Summary:** **കൊയിലാണ്ടി** : ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തുന്ന 'ആദ്യം ആധാര്‍' സമഗ്ര ആധാര്‍ എന്റോള്‍മെന്റ് യജ്ഞത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി** : ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലുടനീളം നടത്തുന്ന 'ആദ്യം ആധാര്‍' സമഗ്ര ആധാര്‍ എന്റോള്‍മെന്റ് യജ്ഞത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതുവരെ ആധാര്‍ എടുത്തിട്ടില്ലാത്ത അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളെ സംയോജിപ്പിച്ച് കെ.ജി.എം.എസ് യൂ പി സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രണ്ട് ക്യാമ്പുകളിലായി പഞ്ചായത്തില്‍ ഇതുവരെ 56 കുട്ടികള്‍ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനില്‍ വടക്കയില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്തംഗം മിനി അശോകന്‍, പ്രസീത.കെ.എം, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138926/truevision-koyilandy-first-aadhaar-registration-camp-for-children-at-mepayyur)