---
title: "#meppayoor | 'മേരി മാട്ടി മേരാ ദേശ്' സംഘടിപ്പിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "true vision koyilandy Mepayur Gram Panchayat organized 'Meri Mati Mera Desh'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138938/true-vision-koyilandy-mepayur-gram-panchayat-organized-meri-mati-mera-desh"
published_at: "2023-08-14T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da0e377fd19_4b74db27-1af6-4ed2-a6ef-735b4b455bde.jfif"
keywords: []
---

# #meppayoor | 'മേരി മാട്ടി മേരാ ദേശ്' സംഘടിപ്പിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം - ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപനത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം - ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപനത്തിന്റെ ഭാഗമായി 'മേരി മാട്ടി മേരാ ദേശ്' എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

പരിപാടികളുടെ ഭാഗമായി പുതിയെടുത്ത് കുന്ന് കോളനിയില്‍ 75 ലധികം തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ വൃക്ഷതൈ നട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ കെ.പി പഞ്ച് പ്രാണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ പഞ്ചായത്തംഗം ശ്രീ നിലയം വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എം. പ്രസീത, കൃഷി ഓഫീസര്‍ അപര്‍ണ്ണ, കൃഷി അസിസ്റ്റന്റ് സുശേണന്‍, എംജിഎന്‍ആര്‍ഇജിഎസ് എ.ഇ. മുഹമ്മദ് റാഫി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

തൊഴിലുറപ്പ് ജീവനക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സഘടിപ്പിച്ചത്. ചടങ്ങില്‍ വാര്‍ഡ് അംഗം വി.പി. ബിജു സ്വാഗതവും പി.പ്രശാന്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138938/true-vision-koyilandy-mepayur-gram-panchayat-organized-meri-mati-mera-desh)