---
title: "#Kallod-Thacharatkandithazhe-Enthilatroad | കല്ലോട്-തച്ചറത്ത്കണ്ടിതാഴെ-ഈന്തിലട്ട് റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം"
english_title: "Kallod-Thacharatkandithazhe-Enthilat road should be repaired immediately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/138990/kallod-thacharatkandithazhe-enthilat-road-should-be-repaired-immediately"
published_at: "2023-08-14T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da4873675ab_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Kallod-Thacharatkandithazhe-Enthilatroad | കല്ലോട്-തച്ചറത്ത്കണ്ടിതാഴെ-ഈന്തിലട്ട് റോഡ് ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം

> **Lead Summary:** ** പേരാമ്പ്ര: **കല്ലോട്-തച്ചറത്ത്കണ്ടിതാഴെ-ഈന്തിലട്ട് റോഡ് ശോചനീയാവസ്ഥ പരിഹരിച്ച് ഉടന്‍ ഗതാഗതം സുഗമമാക്കണമെന്ന് ഭാവന തിയേറ്റേഴ്സ് ആവശ്യപ്പെട്ടു. റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ ആയി.

## Article Content

** പേരാമ്പ്ര: **കല്ലോട്-തച്ചറത്ത്കണ്ടിതാഴെ-ഈന്തിലട്ട് റോഡ് ശോചനീയാവസ്ഥ പരിഹരിച്ച് ഉടന്‍ ഗതാഗതം സുഗമമാക്കണമെന്ന് ഭാവന തിയേറ്റേഴ്സ് ആവശ്യപ്പെട്ടു. റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ ആയി.

അംഗന്‍വാടി, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, താലൂക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാര്‍ത്ഥികളും രോഗികളും ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്യുന്നത്.

നിരവധി വാഹനങ്ങളും ഇതു വഴി കടന്നുപോകുന്നുണ്ട്. തച്ചറത്ത്കണ്ടി ക്ഷേത്രത്തിന് സമീപം അടുത്തടുത്ത് രണ്ട് വളവുകള്‍ വരുന്നതിനാല്‍ നിലവില്‍ വാഹനങ്ങള്‍ക്ക് അപകട സാധ്യതയും കൂടുതലാണ്.

ഇവിടെ വൈഡ് മിറര്‍ സ്ഥാപിക്കുന്നത് അപകട സാധ്യത കുറയ്ക്കും എന്നും യോഗം വിലയിരുത്തി. ഈ റോഡിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര ശ്രദ്ധ നല്‍കണമെന്ന് ഭാവന തിയേറ്റേഴ്സ് ആവശ്യപ്പെട്ടു.

പ്രസ്തുത വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രമേയം കല്ലോട് ഭാവന തിയറ്റേഴ്സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

സെക്രട്ടറി പി.കെ.ലിനീഷും പ്രസിഡണ്ട് ടി.പ്രകാശനും ചുമതലയേറ്റു. ഖജാന്‍ജി ആയി രാജേഷ്.സി.കെ, ജോയിന്റ് സെക്രട്ടറി ജോബി സുജില്‍, വൈസ് പ്രസിഡണ്ട് സി.കെ.റഷീദ് എന്നിവരെയും തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/138990/kallod-thacharatkandithazhe-enthilat-road-should-be-repaired-immediately)