---
title: "#Amritajivanam | പ്രമേഹ രോഗ നിയന്ത്രണത്തിനായി അമൃതജീവനം പദ്ധതിയുമായി പേരാമ്പ്ര ഇഎംഎസ് ആശുപത്രി "
english_title: "Perampra #EMS Hospital with #Amritajivanam scheme for #diabetes control"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139015/perampra-ems-hospital-with-amritajivanam-scheme-for-diabetes-control"
published_at: "2023-08-14T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da5e71aa825_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Amritajivanam | പ്രമേഹ രോഗ നിയന്ത്രണത്തിനായി അമൃതജീവനം പദ്ധതിയുമായി പേരാമ്പ്ര ഇഎംഎസ് ആശുപത്രി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ സമഗ്ര പ്രമേഹ രോഗ നിയന്ത്രണ പദ്ധതിയായ അമൃതജീവനം പദ്ധതിക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ സമഗ്ര പ്രമേഹ രോഗ നിയന്ത്രണ പദ്ധതിയായ അമൃതജീവനം പദ്ധതിക്ക് തുടക്കമായി.

പ്രമേഹരോഗികള്‍ക്കുള്ള ക്ലാസുകള്‍, ടെസ്റ്റുകള്‍, ഭക്ഷണക്രമം തുടങ്ങി രോഗനിവാരണത്തിന് സഹായകമാവുന്ന പദ്ധതിയാണ് അമൃതജീവനം.

ആശുപത്രി അങ്കണത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.പ്രമോദ് നിര്‍വ്വഹിച്ചു. ആശുപത്രി പ്രസിഡണ്ട് എ.കെ.പത്മനാഭന്‍ അദ്ധ്യക്ഷനായി.

പ്രമേഹരോഗികള്‍ക്കുള്ള റജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ വിതരണം ഡോ.അശ്വിന്‍ മുകുന്ദന്‍ നിര്‍വ്വഹിച്ചു. കുഞ്ഞമ്മദ് ഫെമിന ഏറ്റുവാങ്ങി. ഡയറക്ടര്‍ ടി.കെ.ലോഹിതാക്ഷന്‍, വിജയന്‍ ആലക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി സി.റജി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139015/perampra-ems-hospital-with-amritajivanam-scheme-for-diabetes-control)