---
title: "#koyilandy | രാഷ്ട്രപതിയുടെ പോലീസ് മെഡലിന്റെ തിളക്കത്തില്‍ കാരയാട് സ്വദേശി പി.കെ. സത്യന്‍"
english_title: "true vision koyilandy Karayad resident PK Sathyan in the glow of the President's Police Medal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139096/true-vision-koyilandy-karayad-resident-pk-sathyan-in-the-glow-of-the-presidents-police-medal"
published_at: "2023-08-15T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db14479b1dc_police_LG.JPG"
keywords: []
---

# #koyilandy | രാഷ്ട്രപതിയുടെ പോലീസ് മെഡലിന്റെ തിളക്കത്തില്‍ കാരയാട് സ്വദേശി പി.കെ. സത്യന്‍

> **Lead Summary:** ** കൊയിലാണ്ടി: **രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി അരിക്കുളം കാരയാട് സ്വദേശി പി.കെ സത്യന്‍. സൈബര്‍ സെല്‍ എസ് ഐ ആയ സത്യന് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് ലഭിച്ചത്.

## Article Content

** കൊയിലാണ്ടി: **രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി അരിക്കുളം കാരയാട് സ്വദേശി പി.കെ സത്യന്‍. സൈബര്‍ സെല്‍ എസ് ഐ ആയ സത്യന് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലാണ് ലഭിച്ചത്.

സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ കേരള പോലീസിലെ 9 പേരാക്കാണ് ഇത്തവണ ലഭിച്ചത്.

എഎസ്പി സോണി ഉമ്മന്‍ കോശി, സി.ആര്‍. സന്തോഷ്, ഇന്‍സ്‌പെക്ടര്‍ ജി.ആര്‍. അജീഷ്, എഎസ്ഐ ആര്‍. ജയശങ്കര്‍, എസ്ഐ എസ്. ശ്രീകുമാര്‍, എന്‍. ഗണേഷ് കുമാര്‍ (ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍, പി.കെ. സത്യന്‍ (സൈബര്‍ സെല്‍), എന്‍.എസ്. രാജഗോപാല്‍ (ആംഡ് പോലീസ് എസ്.ഐ.), എം. ബൈജു പൗലോസ് (എസ്.എച്ച്.ഒ.) എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139096/true-vision-koyilandy-karayad-resident-pk-sathyan-in-the-glow-of-the-presidents-police-medal)