---
title: "#dharna | കരുവണ്ണൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു "
english_title: "#Karuvannur #Region #Congress Committee organized #Mavelistore #dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139106/karuvannur-region-congress-committee-organized-maveli-store-dharna"
published_at: "2023-08-15T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db1f78026d7_1_dharna22.jpg"
keywords: []
---

# #dharna | കരുവണ്ണൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി മാവേലി സ്റ്റോര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു 

> **Lead Summary:** **കരുവണ്ണൂര്‍ : **കരുവണ്ണൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി കറുവണ്ണൂര്‍ മാവേലി സ്റ്റോറിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**കരുവണ്ണൂര്‍ : **കരുവണ്ണൂര്‍ മേഖല കോണ്‍ഗ്രസ് കമ്മിറ്റി കറുവണ്ണൂര്‍ മാവേലി സ്റ്റോറിന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

'സപ്ലൈക്കോ -മാവേലി സ്റ്റോര്‍ കാലിയാണ്, വിലകയറ്റം രൂക്ഷമാണ്, ജനം ദുരിധത്തിലാണ് ' എന്ന മുദ്രവാക്യം മുഴക്കിയാണ് ധര്‍ണ്ണ നടത്തിയത്.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ രാജീവന്‍ ധര്‍ണ്ണ ഉദ്ഘടാനം ചെയ്തു. മനോജ് അഴകത്ത്, എ.പി ഷാജി, അഷ്റഫ് മങ്ങര, ഷബീര്‍ നെടുങ്കണ്ടി, സത്യന്‍, എ ഹരികൃഷ്ണന്‍, സുരേഷ് സായുജ് എന്നിവര്‍ സംസാരിച്ചു.

ജാഥയ്ക്ക് നുസ്രത്, ഷൈജ നൊച്ചാട്ട്, മോളി സുരേഷ്, കെ.പി സിദ്ധിക്ക് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139106/karuvannur-region-congress-committee-organized-maveli-store-dharna)