---
title: "#health | ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു "
english_title: "Organized #health awareness class at #cheriyakumbhalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139135/organized-health-awareness-class-at-cheriyakumbhalam"
published_at: "2023-08-15T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db3b48dbc21_1_ahealth.jpg"
keywords: []
---

# #health | ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **ചെറിയകുമ്പളം :** ചെറിയകുമ്പളം റസിഡന്റ്‌സ് അസോസിയേഷന്റെ 'ആരോഗ്യ ഗ്രാമം' പദ്ധതിയുടെ ഭാഗമായി വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**ചെറിയകുമ്പളം :** ചെറിയകുമ്പളം റസിഡന്റ്‌സ് അസോസിയേഷന്റെ 'ആരോഗ്യ ഗ്രാമം' പദ്ധതിയുടെ ഭാഗമായി വൃക്കരോഗ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ക്ലാസ്സിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി നിര്‍വ്വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്  ഉബൈദ് വാഴയില്‍ അധ്യക്ഷത വഹിച്ചു.

നാഷണല്‍ സെറിബ്രല്‍ പാള്‍സി അറ്റ്‌ലറ്റിക്ക് മീറ്റില്‍ പങ്കെടുത്ത് നാടിന്റെ അഭിമാനമായി മാറിയ സി.എം നാഫിസിനെ ചടങ്ങില്‍ അനുമോദിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം അസിസ്റ്റന്റ്  പ്രഫസര്‍ ഡോ. ധനിന്‍ പുതിയോട്ടില്‍ ക്ലാസ്സെടുത്തു.

വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍, രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗിക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ഇതെല്ലാം ചര്‍ച്ച ചെയ്താണ് ഡോക്ടര്‍ ക്ലാസ്സ് അവസാനിപ്പിച്ചത്. തുടര്‍ന്ന് സംശയ നിവാരണവുമുണ്ടായിരുന്നു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സല്‍മാന്‍, കെ.എം അഭിജിത്ത് എന്നിവരും, നസീര്‍ ആനേരി, സി.ടി സുരേഷ്, കെ.കെ രവി, ഇ.കെ ഗിരീഷന്‍, ടി രാജേഷ് കുമാര്‍, ഇ.കെ ലിനീഷ്, ജലീല്‍ കൂടക്കടവത്ത്, അനിത ചന്ദ്രന്‍, പി ലീജ എന്നിവര്‍ സംസാരിച്ചു.

ചെറിയകുമ്പളം റസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സതീഷ് കെ ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ പി സുഗുണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139135/organized-health-awareness-class-at-cheriyakumbhalam)