---
title: "#Independenceday | വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു "
english_title: "#Independenceday #celebrations were organized at AUP School, #Valiacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139141/independence-day-celebrations-were-organized-at-aup-school-valiacode"
published_at: "2023-08-15T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db4076b2943_1_aaup.jpg"
keywords: []
---

# #Independenceday | വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കെ.സി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കെ.സി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.

സാഹിത്യകാരന്‍ ജോബി മാത്യു സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സലിം മിലാസ്, എം.ടി ഹമീദ്, ഷിജിന, കെ.സി ബാലകൃഷ്ണന്‍, ഷീജ പുതുക്കുടി എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി സുനില്‍ നന്ദിയും പറഞ്ഞു.

സര്‍വ്വ മത പ്രാര്‍ത്ഥന, പൊതുജന വായനശാല നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം, സ്വാതന്ത്ര്യ ദിന റാലി, ക്വിസ് മത്സരം, പ്രഭാഷണം, വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍, തണല്‍ സ്വയം സഹായ സംഘത്തിന്റെ നാണയ പ്രദര്‍ശനം തുടങ്ങിയവയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139141/independence-day-celebrations-were-organized-at-aup-school-valiacode)