---
title: "#tree | പേരാമ്പ്രയില്‍ ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു "
english_title: "A tree fell on top of a moving vehicle in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139153/a-tree-fell-on-top-of-a-moving-vehicle-in-perambra"
published_at: "2023-08-15T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db4b715ac19_1_amaram1.jpg"
keywords: []
---

# #tree | പേരാമ്പ്രയില്‍ ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു 

> **Lead Summary:** ** പേരാമ്പ്ര:** സംസ്ഥാന പാതയില്‍ കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

## Article Content

** പേരാമ്പ്ര:** സംസ്ഥാന പാതയില്‍ കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണു. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

പേരാമ്പ്രയില്‍ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോവുന്ന സൂര്യന്‍ ഫെര്‍ട്ട് ലൈസേഴ്‌സിന്റെ പിക്ക് അപ്പ് വാഹനത്തിന് മുകളിലേക്കാണ് മരം മുറിഞ്ഞ് വീണത്. ആര്‍ക്കും പരുക്കില്ല.

പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച് മാറ്റി. ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139153/a-tree-fell-on-top-of-a-moving-vehicle-in-perambra)