---
title: "#manjuwarrier | സ്‌നേഹം പകര്‍ന്ന് മഞ്ജു, മനംനിറഞ്ഞ് കുറ്റ്യാടി: മൈജി ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തു"
english_title: "#Manju filled with love, #Kuttyadi with heart: #Inaugurated #MyG Future"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139163/manju-filled-with-love-kuttyadi-with-heart-inaugurated-myg-future"
published_at: "2023-08-15T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db587fe0462_1_a_manju.jpg"
keywords: []
---

# #manjuwarrier | സ്‌നേഹം പകര്‍ന്ന് മഞ്ജു, മനംനിറഞ്ഞ് കുറ്റ്യാടി: മൈജി ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: **താരറാണി മഞ്ജൂ വാര്യര്‍ കുറ്റ്യാടി മൈജി ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രിയ കഥാപാത്രങ്ങള്‍ക്ക് ഭാവ പകര്‍ച്ച നല്‍കിയ മലയാളത്തിന്റെ മഹാനടി തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ കുറ്റ്യാടിക്കാരുടെ മനം നിറഞ്ഞു.

## Article Content

**കുറ്റ്യാടി: **താരറാണി മഞ്ജൂ വാര്യര്‍ കുറ്റ്യാടി മൈജി ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രിയ കഥാപാത്രങ്ങള്‍ക്ക് ഭാവ പകര്‍ച്ച നല്‍കിയ മലയാളത്തിന്റെ മഹാനടി തങ്ങളുടെ മുന്നിലെത്തിയപ്പോള്‍ കുറ്റ്യാടിക്കാരുടെ മനം നിറഞ്ഞു.

തുറന്ന കാറില്‍ നാട്ടുകാരെ അഭിവാദ്യം ചെയ്തും ഫ്‌ലൈയിങ്ങ് ക്വിസ് നല്‍കിയും ജനങ്ങള്‍ക്ക് മഞജു സ്‌നേഹം പകര്‍ന്നു നല്കി.

മൈജി ഫ്യൂച്ചര്‍ കുറ്റ്യാടി ഷോറും ഉദ്ഘാടനത്തിന് എത്തിയ മഞ്ജൂ വാര്യരെ കാണാന്‍ ആയിരങ്ങളാണ് കുറ്റ്യാടിയില്‍ തടിച്ചുകൂടിയത്.

കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ് കുട്ടി, മൈജി സിഎംഡിഎ കെ ഷാജി തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ വ്യാപാര രംഗത്തെ നിരവധി പേര്‍ ഉദ്ഘാടന ചടങ്ങിനെത്തി.

ലോകോത്തര നിലവാരമുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കും, ഹോം അപ്ലയന്‍സസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും, ഓഫറുകളുമുള്ള മൈജി ഫ്യൂച്ചര്‍ ഷോറൂം ഇന്ന് രാത്രി 12 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139163/manju-filled-with-love-kuttyadi-with-heart-inaugurated-myg-future)