---
title: "#memoriesofthefreedomstruggle | സ്വാതന്ത്ര്യ സമര ഓര്‍മ്മകള്‍ അറിയാന്‍ കുട്ടികളെത്തി "
english_title: "The children came to know the memories of the freedom struggle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139179/the-children-came-to-know-the-memories-of-the-freedom-struggle"
published_at: "2023-08-15T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db6dd052dc9_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #memoriesofthefreedomstruggle | സ്വാതന്ത്ര്യ സമര ഓര്‍മ്മകള്‍ അറിയാന്‍ കുട്ടികളെത്തി 

> **Lead Summary:** ** പേരാമ്പ്ര: **സ്വാതന്ത്ര്യ സമര ഓര്‍മ്മകള്‍ അറിയാന്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ മകളുടെ അരികില്‍ കുട്ടികളെത്തി.

## Article Content

** പേരാമ്പ്ര: **സ്വാതന്ത്ര്യ സമര ഓര്‍മ്മകള്‍ അറിയാന്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ മകളുടെ അരികില്‍ കുട്ടികളെത്തി.

സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പങ്കെടുക്കാന്‍ മഹാത്മാജിയുടെ ആഹ്വാനം അനുസരിച്ച് സ്‌കൂള്‍ അധ്യാപക ജോലിയില്‍ നിന്നും രാജിവെച്ചുകൊണ്ട് ഹരിജനോധ്വാരണ പ്രവര്‍ത്തങ്ങളില്‍ മുന്നിട്ടിറങ്ങുകയും, ദണ്ഡിയാത്രയില്‍ പങ്കുചേരാനുള്ള സമര ഭടന്മാരുടെ ഭാഗമാകുകയും ചെയ്ത അരയങ്ങാട്ട് കെ കൃഷ്ണന്‍ നായരുടെ മകളുടെ അരികിലാണ് കൂത്താളി എ യു പി സ്‌കൂളിലെ കുട്ടികള്‍ എത്തിയത്.

സ്വാതന്ത്ര്യ സമര സേനാനി പരമേശ്വരന്‍നായരുടെ ഭാര്യ കൂടിയായ അരയങ്ങാട്ട് സരോജിനി അമ്മയെ സന്ദര്‍ശിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.

കുട്ടിയായിരുന്ന കാലഘട്ടത്തില്‍ പിതാവും സഹപ്രവര്‍ത്തകരും അനുഭവിച്ച് നേരിട്ടറിഞ്ഞ ത്യാഗങ്ങള്‍ കുട്ടികളുമായി അവര്‍ പങ്കുവെച്ചു.

കൂത്താളി എ യു പി സ്‌കൂള്‍ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ കെ.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.

സ്‌കൂള്‍ ലീഡര്‍ ആര്‍.വി. ഇഷാന പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റര്‍ പി. ആദര്‍ശ്, ടി.വി. മുരളി, എ.കെ. ചന്ദ്രന്‍, അര്‍ജുന്‍ സാരംഗി, അഭിലാഷ്. പി.വി, സുധീര്‍ കുമാര്‍, വി നിജേഷ്, കെ. ശ്രീരാഗ്, വി.സി ഷിജു, ടി.കെ റാണി, എ.സി. വിനീത, കെ.സി കൃഷ്ണകല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139179/the-children-came-to-know-the-memories-of-the-freedom-struggle)