---
title: "# independencecelebrations | സ്വാതന്ത്ര്യാഘോഷ ലഹരിയില്‍ നാടെങ്ങും "
english_title: "The country is intoxicated with independence celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139187/the-country-is-intoxicated-with-independence-celebrations"
published_at: "2023-08-15T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# # independencecelebrations | സ്വാതന്ത്ര്യാഘോഷ ലഹരിയില്‍ നാടെങ്ങും 

> **Lead Summary:** **പേരാമ്പ്ര: **നാടെങ്ങും രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂളുകള്‍, ഗവ. സ്ഥാപനങ്ങള്‍ എന്നിവക്ക് പുറമേ ക്ലബുകള്‍, സംഘടനകള്‍, കുടുംബശ്രീകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനം കൊണ്ടാടി.

## Article Content

**പേരാമ്പ്ര: **നാടെങ്ങും രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂളുകള്‍, ഗവ. സ്ഥാപനങ്ങള്‍ എന്നിവക്ക് പുറമേ ക്ലബുകള്‍, സംഘടനകള്‍, കുടുംബശ്രീകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും സ്വാതന്ത്ര്യദിനം കൊണ്ടാടി.

സ്വാതന്ത്ര്യദിന പരിപാടികള്‍ക്കു പുറമേ വര്‍ണ്ണാഭമായ ഘോഷയാത്ര, നൃത്തശിലപം തുടങ്ങിയവയും ആഘോഷത്തിന്റെ ഭാഗമായി. മധുരവിതരണവും നടന്നു.

**

ആവളയില്‍ വിപുലമായ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ **

**ചെറുവണ്ണൂര്‍: **ആവളയില്‍ വിപുലമായ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടന്നു. ആവള അങ്ങാടിയില്‍ ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസിന്റെ നേതൃതത്തില്‍ നടന്ന പരിപാടിയില്‍ വിജയന്‍ ആവള ദേശീയ പതാക ഉയര്‍ത്തി.

നളിനി നല്ലൂര്‍, ഷാഫി ഇ ആവള, ജഗനാഥ്, സരോജിനി രമ്യാലയം, സുജീഷ് നല്ലൂര്‍, ബാലകഷ്ണന്‍, അരവിന്ദന്‍, പാലക്കുനി മൊയ്തു, ശ്രീധരന്‍ തിയ്യര്‍ കുന്നത്, സുനില്‍ ശ്രീനിലയം എന്നിവര്‍ പങ്കെടുത്തു.

**

ആവള നട അംഗന്‍വാടിയില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടികള്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. ജലജീവന്‍ മിഷന്‍ന്റെ ഭാഗമായിട്ടുളള് അംഗന്‍ വാടി കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു.

ആശവര്‍ക്കര്‍ എന്‍.പി പ്രസന്ന, ഒ മമ്മു, കുനീമ്മല്‍ മൊയ്തു, ശാഫി ഇ ആവള, ശ്രീനി പി.ടി, റഫീഖ് കുനിയില്‍, അംഗന്‍വാടി ടീച്ചര്‍ എം കമല എന്നിവര്‍ സംസാരിച്ചു. പായസ വിതരണവും നടന്നു.

ആവള മാനവ കലാവേദിയില്‍ പി.എം കുഞ്ഞിക്കേളപ്പന്‍ പതാക ഉയര്‍ത്തി. ആവള സൗഹാര്‍ദ സ്വയം സഹായസംഘത്തിന്റെയും ബ്രദേയ്‌സ് കലാസമിതിയുടെയും നേതൃതത്തിലും പരിപാടികള്‍ നടന്നു.

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്**

** പേരാമ്പ്ര**: കല്ലോട് ബസ്റ്റോപ്പില്‍ സമീപത്ത് ഇന്ത്യന്‍ ദേശീയ പതാക ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് നമ്പ്യാര്‍ ഉയര്‍ത്തി.

സെക്രട്ടറി ഭാസ്‌കരന്‍ അലങ്കാര്‍, ഡോക്ടര്‍ കെ.വി കരുണാകരന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി

**

ചടങ്ങില്‍ ഡോക്ടര്‍ ജയശ്രീ പി, ഡോക്ടര്‍ സുനില്‍കുമാര്‍ കെ, ഡോക്ടര്‍ ബാബു കെ.പി, അഡ്വക്കേറ്റ് സുരേഷ്, പി.വി വിജയന്‍, എന്‍ മുരളീധരന്‍, സത്യന്‍ മഠത്തില്‍, രാജന്‍, മുറിച്ചാണ്ടി പ്രകാശന്‍, രതീഷ് പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

സ്വാതന്ത്ര്യദിനമാഘോഷിച്ച് പഞ്ചമി കുടുംബശ്രീ പ്രവര്‍ത്തകര്‍**

**പാലേരി**: ചങ്ങരോത്ത് പഞ്ചമി കുടുംബശ്രീ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനമാഘോഷിച്ചു. പി.എം നാരായണി ദേശീയപതാക ഉയര്‍ത്തി.

**

ചടങ്ങില്‍ സുനിതാരാജീവന്‍, ദേവകിഗോപാല്‍, ബിന്ദു, കാര്‍ത്യായനി, കമല, വി.കെ. നാരായണി, ലീന രാജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണവും നടത്തി.\

കോട്ടൂര്‍: **പെരുവച്ചേരി ഗവ എല്‍ പി സ്‌ക്കൂള്‍ സ്വാതന്ത്രദിനാഘോഷം വിപുലമായ പരിപാടികളോ ആഘോഷിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പതാക നിര്‍മ്മാണം , സ്വാതന്ത്രദിന ക്വിസ് മല്‍സരം, സ്വാതന്ത്രദിന റാലി എന്നിവ നടത്തി.

**

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിനിദ് പതാക ഉയര്‍ത്തി. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ലനിത സ്വാഗതവും ഇ. ഗോവിന്ദന്‍ നമ്പീശന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്രദിന സന്ദേശം നല്‍കി.

പി.ടി.എ പ്രസിഡണ്ട് .കെ.കെ ശ്രീകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി വിമുക്ത ഭടന്‍മാരുടെ സംഘടനയായ എക്‌സ് സര്‍വ്വീസ് മെന്‍ സൊസൈറ്റി പെരവച്ചേരി പായസ വിതരണവും നടത്തി.

പേരാമ്പ്ര:** എന്‍.ഐ.എം എല്‍.പി സ്‌കൂളില്‍ 77 ആം സ്വാതന്ത്ര്യദിനം വര്‍ണാഭമായി ആഘോഷിച്ചു.

സ്വാതന്ത്ര്യദിന ക്വിസ് മത്സരം, സ്വാതന്ത്രദിന അസംബ്ലി, ദേശഭക്തിഗാനാലാപനം, പ്രസംഗം, പതാക ഉയര്‍ത്തല്‍, സ്വാതന്ത്ര്യ ദിനാഘോഷ റാലി എന്നിങ്ങനെ വിവിധ പരിപാടികളോടെയാണ് ആഘോഷിച്ചത്.

വര്‍ണ്ണ, വര്‍ഗ്ഗ, ഭാഷ വൈജാത്യങ്ങള്‍ക്കപ്പുറം ഐക്യവും സ്‌നേഹവും കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ സന്ദേശം വിളംബരം ചെയ്തുകൊണ്ട് നടത്തിയ സ്വാതന്ത്ര്യ ദിന സന്ദേശയാത്ര ആകര്‍ഷണീയവും ശ്രദ്ധേയവുമായി. ഹെഡ്മിസ്ട്രസ് ഇ.ആയിഷ പതാക ഉയര്‍ത്തി.

വാര്‍ഡ് മെമ്പര്‍ പി.ജോന ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് സുജ മരുതേരി അധ്യക്ഷത വഹിച്ചു.

എന്‍.പി അബ്ദുല്‍ കബീര്‍, ഇ.പി അബ്ദുല്‍ ലത്തീഫ്, കെ.കെ മുഹമ്മദ് ഷാഫി, വി.പി ജസീല്‍, കെ.പി മുഹമ്മദ് റാഫി , ഇ.കെ മുഫീദ, ഇ.ടി മുബീന, സി.വി ഷീജ, ഹൈറുന്നിസ, മുഹമ്മദ് അഫിലഹ്, ജാഫിയ, പ്രജില, ഹഫ്സത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പിടിഎ പ്രതിനിധികളായ കെ.സി മുഹമ്മദ്, ഫിറോസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139187/the-country-is-intoxicated-with-independence-celebrations)